സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു. അതിന്റെ അർത്ഥം ക്യാമറകളുടെ മുന്നിൽ നിയമം ലംഘിക്കാമെന്നല്ല. കുടിശ്ശികയടക്കം പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറക്ക് ക്യാമറകൾ വീണ്ടും കണ്ണ് തുറക്കും. ഓർക്കുക.
അതേസമയം നിരത്തിലെ എ ഐ ക്യാമറകള്‍ നിയലംഘനങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്നത് തുടരുകയാണ്. പിഴ നോട്ടീസ് നൽകിയിട്ടും ആ തുകയടക്കാത്തവരുടെ എണ്ണo കുതിച്ച് കയറുകയാണ്. ഒപ്പം കുടിശിക പിഴത്തുകയും.സംസ്ഥാനത്തെ എഐ ക്യാമറകൾ ചുമത്തിയ ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക 1000 കോടി രൂപ കടന്നു. ഇതുവരെ 365 കോടി മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയായി തുടരുകയാണ്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിനിടെ ഒന്നര കോടിയോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടിയുടെ പിഴ പുതുതായി രേഖപ്പെടുത്തി. കുടിശ്ശികയായ തുക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല. ക്യാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞjതോടെ പിഴ അടയ്ക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നതായാണ് റിപ്പോർട്ട്.
2023 ജൂണിലാണ് 220 കോടി ചെലവഴിച്ച് 675 എഐ ക്യാമറകൾ ഉൾപ്പെടുന്ന സേഫ് കേരള പദ്ധതി ആരംഭിച്ചത്. ഇതുവരെ പിരിച്ചെടുത്ത 365 കോടി തന്നെ പദ്ധതിയുടെ ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്. അതേ സമയം സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഹാക്കിങ് തടയുന്നതിനുള്ള സംവിധാനത്തിന്റെ ലൈസന്‍സ് കരാർ മേൽനോട്ടമുള്ള കെല്‍ട്രോണ്‍ പുതുക്കാത്തതാണ് കാരണം. സര്‍ക്കാര്‍ 50 കോടിയുടെ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്.
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന റോഡിലെ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചയായി പിഴ ഈടാക്കാതായതോടെ നിയമലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് അയ്ക്കുന്ന നടപടികള്‍ മോട്ടോര്‍വാഹനവകുപ്പ് നിര്‍ത്തിവെച്ചു.എ ഐ ക്യാമറ സ്ഥാപിച്ചതിന്റേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്റേയും ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് കെല്‍ട്രോണിനാണ്. എന്നാല്‍ ഒരു വര്‍ഷമായി 50 കോടിയോളം രൂപ കുടിശ്ശിക വരുത്തി. ഈ തുക ലഭിക്കാതെ വന്നതോടെയാണ് കെല്‍ടോണ്‍ പ്രതിസന്ധിയിലായത്.
ഹാക്കിംഗ് അടക്കമുള്ള ഭീഷണികള്‍ തടയാന്‍ കൃത്യമായ സംവിധാനമുണ്ട്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ ഇത്തരം സംവിധാനങ്ങളുടെ ലൈസന്‍സ് കെല്‍ടോണ്‍ പുതുക്കിയില്ല. ഇതോടെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കണ്ട് വിലയിരുത്തി നിയമലംഘകര്‍ക്ക് നോട്ടീസ് നല്കാന് മോട്ടോര്‍ വാഹനവകുപ്പിന് കഴിയാതായി. സര്‍ക്കാര്‍ പണം അനുവദിച്ചാല്‍ പിഴ ഈടാക്കുന്ന നടപടികള്‍ വീണ്ടും ആരംഭിക്കും.
Traffic violation fines recorded by AI cameras in the state have crossed the ₹1,000 crore mark. However, only ₹365 crore has been collected from vehicle owners so far, leaving ₹635 crore in unpaid dues. Although issuing fines via AI cameras has been temporarily halted, this is not a license to violate traffic laws. Once technical and financial issues are sorted out, the camera system will resume full operations.
