കൊച്ചിക്ക് ശേഷം വാട്ടർ മെട്രോ സംവിധാനം നിലവിൽ വരുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമായി പട്ന മാറി. ഗംഗാ നദിയിലൂടെ ദിഘ ഘട്ടിനും ഗാന്ധി ഘട്ടിനും ഇടയിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോ ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഫ്ലാഗ് ഓഫ് ചെയ്തു.

പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് എൻജിനുള്ള 50 സീറ്റർ ബോട്ടിൽ മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയുള്ള ഈ സർവീസ് ഭാവിയിൽ കംഗൻ ഘട്ടിലേക്ക് നീട്ടാനും, സോൺ, ഗണ്ഡക്, കോസി നദികളിൽ സമാനമായ ജലഗതാഗത പദ്ധതികൾ ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Patna becomes the second Indian city after Kochi to introduce a Water Metro. Flagged off by Bihar Chief Minister Samrat Choudhary, the service operates along the Ganga River

