പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി 100 ദിവസം പിന്നിടുമ്പോൾ സൗജന്യമായി സാരി നൽകുന്നു എന്നതൊക്കെ ചില വിരുതന്മാർ പടച്ചുണ്ടാക്കിയ വ്യാജ വാർത്തകളാണ്. എന്നാൽ ഒരു കാര്യം സത്യമാണ്. ‘പ്രിയദർശിനി’ സെപ്തംബർ 22ന് 100 ദിവസം പിന്നിടുമ്പോൾ പദ്ധതിയിലൂടെ നടന്നത് 12.54 കോടി സൗജന്യ യാത്രകളാണ്. ജൂണ്‍ 15 മുതല്‍ സെപ്തംബർ 19വരെയുള്ള 97 ദിവസം 266.53 കോടി രൂപയുടെ ടിക്കറ്റുകള്‍ വനിതാ യാത്രക്കാർക്ക് സൗജന്യമായി നല്‍കി. പ്രതിദിനം ശരാശരി 12.93 ലക്ഷംപേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നു. സെപ്റ്റംബർ 7 നു മാത്രം വനിതകൾ യാത്ര ചെയ്ത പ്രിയദർശിനി ടിക്കറ്റ് മൂല്യം 3.29 കോടി രൂപ എന്നതാണ് റെക്കോർഡ് . പുരുഷ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവാണുണ്ടായിരിക്കുന്നത്.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചിട്ടുണ്ട്.
ആദ്യ ആഴ്ചയില്‍ 11.08 ലക്ഷമായിരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 13-ാം ആഴ്ചയിലെത്തിയപ്പോള്‍ 25.7 % വർധിച്ചു 13.93 ലക്ഷമായി ഉയർന്നു. ആദ്യ ആഴ്ചയിലെ പ്രതിദിന ടിക്കറ്റ് മൂല്യം 2.36 കോടിയില്‍നിന്ന് പതിമൂന്നാം ആഴ്ചയില്‍ 2.95 കോടിയായി. ജൂണില്‍ പ്രതിദിനം 12.12 ലക്ഷംപേർ യാത്ര ചെയ്തു. ജൂലായില്‍ അത് 13.62 ലക്ഷമായും ആഗസ്റ്റില്‍ 12 ലക്ഷമായും ഉയർന്നു. സെപ്തംബറില്‍ 19-ാം തീയതിവരെ 13.99 ലക്ഷം പേരാണ് യാത്ര ചെയ്തത്.
പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്തംബർ ഏഴിനാണ്. അന്ന് 15,52,761 ആളുകള്‍ യാത്ര ചെയ്തപ്പോള്‍ പ്രിയദർശിനി ടിക്കറ്റ് മൂല്യം കണക്കാക്കിയത് 3.29 കോടി രൂപ. അധികാരത്തിലേറിയ ഉടൻ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി.
ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തില്‍നിന്നും പതിമൂന്നാം ആഴ്ചയില്‍ 6.19 ലക്ഷമായി വർധിച്ചിട്ടുണ്ട്. എല്ലാ സർവീസുകളിലുമായുള്ള ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തില്‍ നിന്നും 27.63 ലക്ഷമായി വർദ്ധിച്ചു.
As the ‘Priyadarshini’ scheme completes 100 days on September 22, it has facilitated 12.54 crore free journeys for women.During the 97-day period from June 15 to September 19, women passengers received free tickets worth ₹266.53 crore. On average, around 12.93 lakh women use the service every day.A record was set on September 7, when the total value of Priyadarshini tickets used by women passengers in a single day reached ₹3.29 crore.Interestingly, the number of male passengers has also increased during this period.