ഹോണ്ടയുടെ പുതിയ സിബി500 (Honda CB500) മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. ബേസിക് അലോയ് വേരിയന്റിന് 2.75 ലക്ഷം രൂപയും, സ്പോക്ക് ട്യൂബ്‌ലെസ് വേരിയന്റിന് 3 ലക്ഷം രൂപയും, ഗ്രാഫിക്സ് ഉൾപ്പെടുന്ന ടോപ്പ്-എൻഡ് പതിപ്പിന് 3.02 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. രാജ്യത്തെ പ്രീമിയം ബിഗ്‌വിംഗ് (BigWing) ഡീലർഷിപ്പുകൾ വഴി മാത്രം ലഭ്യമാകുന്ന ഈ മോഡൽ, റോയൽ എൻഫീൽഡിന്റെ പഴയ 500സിസി ശ്രേണി അവശേഷിപ്പിച്ച വിടവ് നികത്താനാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഹോണ്ടയുടെ സിബി350 ശ്രേണിക്ക് മുകളിലായാണ് സിബി500 ഇന്ത്യയിൽ ഇടംപിടിച്ചിരിക്കുന്നത്.

1969ലെ ഹോണ്ട സിബി750ൽ നിന്നും സിബി350ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സിബി500ന്റെ ആകർഷകമായ രൂപകൽപ്പന. പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ 28 ബിഎച്ച്പിയും 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 501 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എൻജിനാണ് നൽകിയിരിക്കുന്നത്.

5-സ്പീഡ് ഗിയർബോക്സും സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചും ഇതിന്റെ പെർഫോമൻസ് കൂട്ടുന്നു. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, റോഡ്സിങ്ക് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഇന്ത്യൻ വിപണിയിൽ ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ആണ് സിബി 500ന്റെ പ്രധാന എതിരാളി.

Honda launches the retro-inspired CB500 in India with prices starting at ₹2.75 lakh, featuring a 501cc air/oil-cooled engine and classic 1969 design cues.

Share.
Leave A Reply

Exit mobile version