അദാനി പോർട്സിന്റെ ഉടമസ്ഥതയിലുളള ഒഡീഷയിലെ ധമ്ര തുറമുഖം പൂർണമായും പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൻകിട സ്വകാര്യ മൾട്ടി-കാർഗോ തുറമുഖമായി മാറി. പ്രതിവർഷം 108 ഗിഗാവാട്ട് അവറിലധികം ഹരിത ഊർജ്ജം ഉപയോഗിക്കുന്ന ഈ തുറമുഖം പ്രതിവർഷം 4.8 കോടി ടണ്ണിലധികം ചരക്കാണ് കൈകാര്യം ചെയ്യുന്നത്.

കമ്പനിയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങളുടെ ഭാഗമായി 2026 ഓഗസ്റ്റിലാണ് തുറമുഖത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പൂർണ്ണമായും പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറ്റിയത്. ഗുജറാത്തിലെ ഖാവ്ദയിലുള്ള സ്വന്തം പ്ലാന്റ്, തേർഡ്-പാർട്ടി കരാറുകൾ, ഒഡീഷയിലെ ഗ്രീൻ എനർജി സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
ഈ മാറ്റത്തോടെ ചരക്ക് കൈകാര്യം ചെയ്യൽ, സംഭരണം, റെയിൽ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ധമ്ര തുറമുഖത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഇപ്പോൾ ഹരിത ഊർജ്ജത്തിലാണ് നടക്കുന്നത്. ധാതു സമ്പന്നമായ സംസ്ഥാനങ്ങളുമായി മികച്ച ബന്ധമുള്ള ഈ ആഴക്കടൽ തുറമുഖം രാജ്യത്തിന്റെ ഹരിത ലോജിസ്റ്റിക്സ് രംഗത്തെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
Adani Ports’ Dhamra Port in Odisha becomes India’s first major private multi-cargo port to run entirely on renewable energy, marking a major milestone in green logistics.
