മുൻനിര കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടറായി മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. നിലവിലെ ചെയർപേഴ്സണായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് സെപ്റ്റംബർ 27 മുതൽ മിഥുൻ ഈ പുതിയ ചുമതലയേറ്റത്.
2006-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായി വി-ഗാർഡിൽ എത്തിയ അദ്ദേഹം, 2012 മുതൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മിഥുന്റെ നേതൃപാടവത്തിലൂടെ കമ്പനിയുടെ വാർഷിക വിറ്റുവരവ് 229 കോടി രൂപയിൽ നിന്ന് 5,966 കോടി രൂപയായി വർദ്ധിപ്പിക്കാനായി.
ദക്ഷിണേന്ത്യൻ ബ്രാൻഡായിരുന്ന വി-ഗാർഡിനെ രാജ്യവ്യാപക സാന്നിധ്യമുള്ള മുൻനിര കമ്പനിയാക്കി മാറ്റുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. കമ്പനി 50-ാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ശക്തമായ അടിത്തറയിൽ നിന്ന് സ്ഥാപനത്തെ അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Mithun K. Chittilappilly has been appointed Chairperson and Managing Director of V-Guard Industries Ltd after driving remarkable revenue growth and expanding the brand nationwide.
