ഇന്ത്യയിൽ 25 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപങ്ങൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് താൽപ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യ-യുഎഇ ഉന്നതതല സംയുക്ത ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ 14ആമത് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലുള്ള മൊത്തം യു.എഇ നിക്ഷേപം 100 ബില്യൺ ഡോളറിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുറമുഖങ്ങൾ, കപ്പൽ നിർമ്മാണം, ഊർജ്ജം, ബഹിരാകാശം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കപ്പൽ ഗതാഗത മേഖലയിൽ കപ്പൽ ഉടമസ്ഥത, ആധുനിക തുറമുഖങ്ങളുടെ വികസനം, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, കണ്ടെയ്നർ നിർമ്മാണം തുടങ്ങിയ ആറ് പ്രധാന മേഖലകളിൽ സഹകരിക്കുന്നതിനായി പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കൂടാതെ, രൂപ-ദിർഹം ഇടപാടുകളിലെ പ്രാദേശിക നാണയ വിനിമയം (local currency settlement) ഇരട്ടി അക്കത്തിലേക്ക് വളർന്നതായും മന്ത്രി അറിയിച്ചു.
ഭൗമരാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരം വിപുലീകരിക്കുന്നതിലും, ഭാവിയിൽ തുറമുഖ ശേഷി ഇരട്ടിയാക്കുന്നതിലും യു.എഇ ഒരു വിശ്വസ്ത പങ്കാളിയായി ഒപ്പം നിൽക്കുമെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
The UAE plans a fresh $25 billion investment in India across ports, shipping, energy, and logistics, aiming to reach a total investment target of $100 billion.