എഐ കാമറകൾ മിഴി തുറന്നു. ചൊവ്വാഴ്ച മുതൽ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്തിത്തുടങ്ങി. ഇനി വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും.സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിനിടെ ഒന്നര കോടിയോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അതിനിടെ  സാങ്കേതിക സേവനം നൽകിയ കമ്പനിക്ക് കുടിശ്ശിക തുക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രോസസ് ചെയ്യുന്ന സംവിധാനം നിലച്ചത്.തർക്കം പരിഹരിച്ചതോടെ നിയമലംഘനങ്ങൾക്ക് പിഴ നോട്ടീസ് അയക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
 


സാങ്കേതിക സേവനം നൽകിയ കമ്പനിക്ക് കുടിശ്ശിക തുക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രോസസ് ചെയ്യുന്ന സംവിധാനം നിലച്ചത്. ക്യാമറകൾ പതിവുപോലെ നിയമലംഘനങ്ങൾ പകർത്തുകയും അവ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലെത്തിച്ച് പരിശോധിച്ച് ഇ-ചലാൻ പുറപ്പെടുവിക്കുന്ന സംവിധാനത്തിലാണ് തടസ്സമുണ്ടായത്.  സെപ്റ്റംബർ ഒന്നുമുതലാണ് ഡേറ്റാ കൈമാറ്റത്തിൽ തടസ്സം നേരിട്ടത്. റോഡിലെ നിയമലംഘനങ്ങൾ കൃത്യമായി പകർത്തിയ എ.ഐ. ക്യാമറകൾ ദൃശ്യങ്ങൾ സെർവറിൽ സൂക്ഷിച്ചെങ്കിലും കൺട്രോൾ റൂമുകളിലേക്ക് എത്തിക്കാനായില്ല.  

 നടത്തിപ്പ് ചുമതലയുള്ള കെൽട്രോണുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർപ്പാക്കുന്നതിലെ തർക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. ഇതോടെ ആഴ്ചകളോളം കൺട്രോൾ റൂമുകളിൽ നിയമലംഘന ദൃശ്യങ്ങളുടെ പരിശോധന മുടങ്ങി. സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം വിച്ഛേദിച്ചതും പ്രതിസന്ധിക്ക് കാരണമായി.


ഡേറ്റാ കൈമാറ്റം തടസ്സപ്പെട്ടിരുന്നപ്പോഴും ക്യാമറകൾ പ്രവർത്തിച്ചിരുന്നതിനാൽ ആ കാലയളവിൽ പകർത്തിയ ദൃശ്യങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാനാകും. കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ഘട്ടംഘട്ടമായി പ്രോസസ് ചെയ്ത് വാഹന ഉടമകൾക്ക് നോട്ടീസ് അയയ്ക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതിനാൽ തടസ്സകാലയളവിൽ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്കും വരും ദിവസങ്ങളിൽ ഇ-ചെലാൻ ലഭിച്ചേക്കും.

എ ഐ ക്യാമറ സ്ഥാപിച്ചതിന്‍റേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്‍റേയും ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് കെല്‍ട്രോണിനാണ്. എന്നാല്‍ ഒരു വര്‍ഷമായി 50 കോടിയോളം രൂപ കുടിശ്ശിക വരുത്തി. ഈ തുക ലഭിക്കാതെ വന്നതോടെയാണ് കെല്‍ടോണ്‍ പ്രതിസന്ധിയിലായത്. ഹാക്കിംഗ് അടക്കമുള്ള ഭീഷണികള്‍ തടയാന്‍ കൃത്യമായ സംവിധാനമുണ്ട്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ ഇത്തരം സംവിധാനങ്ങളുടെ ലൈസന്‍സ് കെല്‍ടോണ്‍ പുതുക്കിയില്ല. ഇതോടെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കണ്ട് വിലയിരുത്തി നിയമലംഘകര്‍ക്ക് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കഴിയാതായി. ആ പ്രെശ്നം പരിഹരിക്കപ്പെട്ടതോടെ ലംഘനം കണ്ടെത്തലും പിഴ ചുമത്താലും പഴയ പടി തുടരാനാകുമെന്നാണ് പ്രതീക്ഷ.

അതേ സമയം പിഴ നോട്ടീസ് നൽകിയിട്ടും ആ തുകയടക്കാത്തവരുടെ എണ്ണo കുതിച്ച് കയറുകയാണ്. ഒപ്പം കുടിശിക പിഴത്തുകയും ഇരട്ടിയിലധികമായി വർധിച്ചു.

സംസ്ഥാനത്തെ എഐ ക്യാമറകൾ ചുമത്തിയ ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക 1000 കോടി രൂപ കടന്നു. ഇതുവരെ 365 കോടി മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയായി തുടരുകയാണ്.
 കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടിയുടെ പിഴ പുതുതായി രേഖപ്പെടുത്തിയിരുന്നു . 2023 ജൂണിലാണ് 220 കോടി ചെലവഴിച്ച് 675 എഐ ക്യാമറകൾ ഉൾപ്പെടുന്ന സേഫ് കേരള പദ്ധതി ആരംഭിച്ചത്. ഇതുവരെ പിരിച്ചെടുത്ത 365 കോടി തന്നെ പദ്ധതിയുടെ ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്. കുടിശ്ശികയായ തുക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചിട്ടും തിരിച്ചടവിനു വേഗത വന്നിട്ടില്ല.

After a brief interruption, the AI cameras across the state are back in operation. Visuals from the cameras began reaching the control rooms on Tuesday, and fines will now be imposed for traffic violations detected by the system. In the three years since the AI cameras were introduced under the Safe Kerala project, nearly 1.5 crore traffic violations have been detected. So far, only ₹365 crore has been collected from vehicle owners, while ₹635 crore remains outstanding.

Share.
Leave A Reply

Exit mobile version