ഫോർബ്സ് ഇന്ത്യ 2026 അതിസമ്പന്ന പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്നു ഗൗതം അദാനി ഇന്ത്യയിലെ അതിസമ്പന്നനായി. പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളിയായി എം.എ യൂസഫലി. 88,605 കോടിയുടെ (9.2 ബില്യൺ ഡോളർ) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് ഏറ്റവും സമ്പന്ന കുടുംബം. ജോയ് ആലുക്കാസ് രവി പിള്ള സണ്ണി വർക്കി പിഎൻസി മേനോൻ. ടി.എസ് കല്യാണരാമൻ എന്നിവരാണ് പട്ടികയിലുള്ള സമ്പന്ന മലയാളികൾ.

മുകേഷ് അംബാനി, സാവിത്രി ജിൻഡൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഫോർബ്സ് ഇന്ത്യയുടെ 2025-ലെ അതിസമ്പന്ന പട്ടികപ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയായിരുന്നു ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 105 ബില്യൺ ഡോളർ ആസ്തിയോടെയാണ് അദ്ദേഹം ഈ പട്ടികയിൽ ഒന്നാം സ്ഥാനം അന്ന് നിലനിർത്തിയത്. അന്ന് 67 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിൽ രണ്ടാമതായിരുന്ന ഗൗതം അദാനിയാണ് ഇക്കുറി 112.7 ബില്യൺ ഡോളർ ആസ്തിയെന്ന തിളക്കവുമായി പട്ടികയിൽ മുന്നിരയിലേക്കെത്തിയത്.
ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2026ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഗൗതം അദാനിക്ക് പിന്നാലെ മുകേഷ് അംബാനി (86.3 ബില്യൺ ഡോളർ), സാവിത്രി ജിൻഡൽ (39.8 ബില്യൺ ഡോളർ), ലക്ഷ്മി മിത്തൽ (34.7 ബില്യൺ ഡോളർ), സുനിൽ മിത്തൽ ( 32.9 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനക്കാർ.
സൈറസ് പൂനാവാല (28.4 ബില്യൺ ഡോളർ), ശിവ് നാടാർ (27.4 ബില്യൺ ഡോളർ), ദിലീപ് സാംഗ്വി ആൻഡ് ഫാമിലി (26.3 ബില്യൺ ഡോളർ), കുമാർ ബിർള (23.2 ബില്യൺ ഡോളർ), ഹിന്ദുജ ഫാമിലി (21.2 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റുള്ളവർ.
7 മലയാളികൾ പട്ടികയിൽ ഇടം നേടി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളി. 55,500 കോടി രൂപയാണ് (5.75 ബില്യൺ ഡോളർ) യൂസഫലിയുടെ ആസ്തി. ആകെ റാങ്കിൽ 47ആം സ്ഥാനത്താണ് അദേഹം. 88,605 കോടിയുടെ (9.2 ബില്യൺ ഡോളർ) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് ഏറ്റവും സമ്പന്ന കുടുംബം. പട്ടികയിൽ 24ആം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം.
52,000 കോടി ആസ്തിയുമായി ജോയ് ആലുക്കാസ് (5.4 ബില്യൺ ഡോളർ, ), 39,500 കോടി ആസ്തിയുമായി രവി പിള്ള ( 4.1 ബില്യൺ ഡോളർ ), 38,500 കോടി ആസ്തിയുമായി സണ്ണി വർക്കി (4 ബില്യൺ ഡോളർ), 37,600 കോടി ആസ്തിയുമായി പിഎൻസി മേനോൻ (3.9 ബില്യൺ ഡോളർ), 34,200 കോടി ആസ്തിയുമായി ടി.എസ് കല്യാണരാമൻ (3.55 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.
M.A. Yusuff Ali has emerged as the richest individual Malayali on the Forbes list 2026. The Muthoot family is the wealthiest Malayali family, with a net worth of ₹88,605 crore ($9.2 billion). Other wealthy Malayalis featured on the list include Joy Alukkas, Ravi Pillai, Sunny Varkey, P.N.C. Menon, and T.S. Kalyanaraman.
MA Yusuff Ali leads as the richest individual Malayali while the Muthoot family claims the top spot among wealthy families in the Forbes India 2026 billionaire list
