ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് (Flydubai) വിമാനത്തിൽ ഒമാനി സഹപൈലറ്റ് നടത്തിയത് 9/11 മാതൃകയിലുള്ള ചാവേർ ആക്രമണ പദ്ധതിയായിരുന്നുവെന്ന് അന്വേഷണത്തിൽ വെളിപ്പെടുത്തൽ. ഒമാനി പൗരനായ ഹമാം അൽ-ഹമ്മാമി, ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്ക്പിറ്റിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താനും, തുടർന്ന് വിമാനം ടെൽ അവീവിലെ ജനവാസ മേഖലയിലോ കെട്ടിടങ്ങളിലോ ഇടിച്ചിറക്കാനും പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിമാനത്തിലെ ജീവനക്കാരുടെയും പൈലറ്റുമാരുടെയും വിവരങ്ങൾ, പേരുകൾ എന്നിവ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇസ്രായേലിന് കൈമാറിയിരുന്നു. എന്നാൽ, കടുത്ത തീവ്രവാദ ആശയങ്ങളുടെ പേരിൽ ഒമാനിൽ നേരത്തെ തന്നെ വിലക്കപ്പെട്ട ഒരാൾക്ക് ഇത്തരമൊരു നിർണായക സർവീസിൽ എങ്ങനെ ജോലി ലഭിച്ചു എന്നതിനെക്കുറിച്ചും, സുരക്ഷാ പരിശോധനകളിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ചും ഇരു രാജ്യങ്ങളും കടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാരമായ പരിക്കേറ്റെങ്കിലും ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച അസാധാരണമായ ധൈര്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 17,000 അടിയിലേറെ താഴേക്ക് പതിക്കുന്നതിനിടയിൽ അദ്ദേഹം കോക്ക്പിറ്റ് വാതിൽ തുറക്കുകയും, യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടിയിലില്ലാത്ത മറ്റ് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിവിലിയൻ വ്യോമയാന സുരക്ഷയെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിയുടെ മുൻകാല ബന്ധങ്ങളെക്കുറിച്ചും ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അന്വേഷണം നടത്തുമ്പോൾ, യു.എഇയിൽ പിടിയിലായ അൽ-ഹമ്മാമിക്കെതിരെ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കടുത്ത നിയമനടപടികളാണ് ഉണ്ടാകുന്നത്.
An Omani co-pilot allegedly planned a 9/11-style attack on a Flydubai flight to Tel Aviv. Captain Smith Machar’s bravery helped prevent a major disaster.
