കൊച്ചി കപ്പൽശാലയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ്, അന്താര റിവർ ക്രൂയിസസിന്റെ ഉടമകളായ ഹെറിറ്റേജ് റിവർ ജേർണീസിൽ നിന്ന് രണ്ട് ആഡംബര നദീതീര ക്രൂയിസ് കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ കരാർ സ്വന്തമാക്കി. 100 കോടി മുതൽ 250 കോടി രൂപ വരെ മൂല്യമുള്ള ഈ കരാറിലെ രണ്ട് കപ്പലുകളുടെയും ഡെലിവറി യഥാക്രമം 2029 ജൂണിലും 2030 ജൂണിലുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ബ്രഹ്മപുത്ര നദിയിൽ സർവീസ് നടത്തുന്നതിനായി 2025 ജൂണിൽ സമാനമായ രണ്ട് ആഡംബര കപ്പലുകൾ നിർമ്മിക്കാൻ നൽകിയ ആദ്യ ഓർഡറിന്റെ തുടർച്ചയായാണ് ഈ പുതിയ റിപ്പീറ്റ് ഓർഡർ ലഭിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു ലഭിക്കുന്ന ഇത്തരം ഓർഡറുകൾ ആഭ്യന്തര ജലഗതാഗത ടൂറിസത്തിന്റെയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെയും വിജയമാണ് സൂചിപ്പിക്കുന്നത്.
മുൻവർഷത്തെ കരാർ പ്രകാരമുള്ള കപ്പലുകൾ ഇൻലാൻഡ് വെസൽസ് റൂൾസ് 2022 പ്രകാരം തരംതിരിച്ച ആദ്യത്തെ ആഡംബര നദീതീര ക്രൂയിസ് കപ്പലുകളാണെന്ന പ്രത്യേകതയുമുണ്ട്. സ്പെഷ്യലൈസ്ഡ് റിവർ ക്രൂയിസ് മേഖലയിൽ സ്ഥിരതയാർന്ന ഓർഡറുകൾ നേടുന്നത് ഹൂഗ്ലി കൊച്ചിൻ ഷിപ്യാർഡിന്റെ ഇൻലാൻഡ് വെസൽസ് രംഗത്തെ വൈദഗ്ധ്യം കൂടുതൽ ശക്തിപ്പെടുത്തും.
Hooghly Cochin Shipyard bags a contract worth ₹100–250 crore from Heritage River Journeys to build two luxury river cruise vessels by 2030.
