വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. സെപ്റ്റംബറിൽ വെനസ്വേലയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത 2,50,000 ബാരൽ എണ്ണയിൽ 76 ശതമാനവും റിലയൻസ് ഗ്രൂപ്പാണ് വാങ്ങിയത്.
യു.എസ് ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി റിലയൻസ് വീണ്ടും സജീവമാക്കിയത്. റിലയൻസിന്റെ ജാംനഗറിലുള്ള കൂറ്റൻ റിഫൈനറിക്ക് വെനസ്വേലയിൽ നിന്നുള്ള ഹെവി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ പ്രത്യേക ശേഷിയുണ്ട്.
ബ്രെന്റ് ക്രൂഡിനേക്കാൾ ബാരലിന് 16 ഡോളർ വരെ കിഴിവിൽ വെനസ്വേലൻ എണ്ണ ലഭ്യമാകുന്നുവെന്നതാണ് ഇറക്കുമതി വർദ്ധിപ്പിക്കാൻ റിലയൻസിനെ പ്രേരിപ്പിച്ചത്. ഈ ഒക്ടോബറിൽ ഇറക്കുമതി 4,60,000 ബാരലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതോടെ 2019-ന് ശേഷമുള്ള ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാവും ഇന്ത്യ സാക്ഷ്യം വഹിക്കുക.
Reliance Industries boosts Venezuelan crude oil imports to a 7-year high, taking advantage of US sanction relaxations and attractive discounts for its Jamnagar refinery
