ലാർസൻ ആന്റ് ട്യൂബ്രോ ടെക്നോളജി സർവീസസ് (LTTS) ഇന്ത്യയിൽ തങ്ങളുടെ ആദ്യ AI-നേറ്റീവ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ലബോറട്ടറി (EI Lab) ആരംഭിച്ചു. സീമൻസ്, എൻവിഡിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ലാബ് എഐ അധിഷ്ഠിത നിർമാണം, ഓട്ടോമേഷൻ, ഡിജിറ്റൽ ട്വിൻ സൗകര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുക.

ഉൽപ്പാദനം, വെയർഹൗസിംഗ്, സപ്ലൈ ചെയിൻ എന്നിവയിൽ എഐ ഉപയോഗിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ (FY27) അമേരിക്കയിലും സമാനമായ ലബോറട്ടറി സ്ഥാപിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. റൊബോട്ടിക്സും സിമുലേഷനും ഉൾപ്പെടുന്ന ‘ഫിസിക്കൽ എഐ’ മേഖലയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഭ്യന്തര ഗവേഷണത്തിനും വികസനത്തിനുമായി (R&D) വരുമാനത്തിന്റെ രണ്ടു ശതമാനമാണ് എൽടിടിഎസ് മാറ്റി വെക്കുന്നത്.
L&T Technology Services launches India’s first AI-native digital manufacturing lab in partnership with Siemens and Nvidia to revolutionize smart manufacturing and robotics
