പരീക്ഷാ ചോദ്യാവലികൾ പൂർണ്ണമായും ഒഴിവാക്കി, പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അപ്പപ്പോൾ ചോദ്യങ്ങൾ സൃഷ്ടിക്കുന്ന രീതി നിർദേശിച്ച് പരീക്ഷാ പരിഷ്കരണ സമിതി അധ്യക്ഷനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ക്രമക്കേടുകൾക്കും തടയിടാനാണ് ഈ നിർദ്ദേശം. ചോദ്യപേപ്പർ ചോരുന്നതിന് പിന്നിൽ വലിയ തോതിലുള്ള സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്നും, പരമ്പരാഗത ചോദ്യപേപ്പർ സമ്പ്രദായം മാറ്റിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Nandan Nilekani AI Question Papers Exam Leaks

ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറം 2026-ൽ സംസാരിക്കവെയാണ് നിലേകനി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യബാങ്കിൽ നിന്ന് അവസാന നിമിഷം എ.ഐ സാങ്കേതികവിദ്യയിലൂടെ അതാത് ദിവസത്തെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, രാജ്യത്തെ എല്ലാ പരീക്ഷകളും ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാക്കി മാറ്റുന്നതിനുള്ള സാധ്യതകളും സമിതി പരിശോധിച്ചുവരികയാണെന്നും, രാജ്യത്ത് ഇതിനായി പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nandan Nilekani proposes AI-generated question papers and online computer-based tests to eliminate exam leaks and corruption in India.

Share.
Leave A Reply

Exit mobile version