ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപം 50 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഇരട്ടിയാക്കുമെന്ന് പ്രസിഡന്റ് ജോൺ ഗ്രേ. സിഎൻബിസി-ടിവി18 നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിപണിയിലെ താൽക്കാലിക ചാഞ്ചാട്ടങ്ങൾക്കിടയിലും ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചാ സാധ്യതകളിൽ കമ്പനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് പുതിയ നിക്ഷേപങ്ങൾക്ക് കമ്പനി മുൻഗണന നൽകുന്നത്.
രാജ്യത്തെ വർധിച്ചുവരുന്ന മധ്യവർഗ ജനവിഭാഗവും ശക്തമായ സാമ്പത്തിക അടിത്തറയുമാണ് വിദേശ നിക്ഷേപകർക്ക് ഇന്ത്യയെ ആകർഷകമായ കേന്ദ്രമാക്കുന്നത്. വരും നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ചൂണ്ടിക്കാണിച്ച ജോൺ ഗ്രേ, രാജ്യത്തെ ക്യാപിറ്റൽ മാർക്കറ്റുകളുടെ കരുത്തിനെയും ആഗോളതലത്തിലെ സവിശേഷമായ സാമ്പത്തിക വളർച്ചയെയും പ്രശംസിച്ചു. നിർമ്മിത ബുദ്ധിക്ക് (AI) ആവശ്യമായ ഡാറ്റാ സെന്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവ വികസിപ്പിക്കുന്നതിനൊപ്പം കഴിവുള്ള മാനേജ്മെന്റ് ടീമുകളുള്ള ഉയർന്ന വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ നിക്ഷേപം വർധിപ്പിക്കാനാണ് ബ്ലാക്ക്സ്റ്റോൺ ലക്ഷ്യമിടുന്നത്.
Global investment firm Blackstone plans to double its investment in India from $50 billion to $100 billion over the next five years across key sectors.
