കഴിഞ്ഞ രണ്ടാഴ്ച സംഭവബഹുലമായിരുന്നു ഇന്ത്യയ്ക്ക്! നേട്ടങ്ങൾ കൊണ്ട്, കരാറുകൾ കൊണ്ട്.. തന്ത്രപരമായ ധാരണകൾ കൊണ്ട്. എന്താണന്നല്ലേ.. വിശദമായി പറയാം. സെപ്റ്റംബർ അവസാന വാരം മുതൽ ഒക്ടോബർ 15 വരെയുള്ള പത്തിരുപത് ദിവസം കൊണ്ട് എസ്. ജയശങ്കർ എന്ന ധിഷണാശാലിയായ മനുഷ്യൻ,  നമ്മുടെ രാജ്യത്തിനായി നെറ്റ് വർക്ക് ചെയ്തത്, മൂന്ന് ഭൂഖണ്ഡങ്ങളെയാണ്. വമ്പൻ നയതന്ത്ര ചർച്ചകൾ. വിവിധ അന്താരാഷ്ട്ര ഉച്ചകോടികളിലും ഉഭയകക്ഷി ചർച്ചകളിലും ഇന്ത്യയുടെ സാനിധ്യവും ശബ്ദവുമായി ജയശങ്കർ. സെപ്റ്റംബർ 22!  ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ദേഹം സംസാരിക്കുന്നു.  അമേരിക്ക നയിക്കുന്ന യുദ്ധങ്ങളിൽ, നേരിട്ട് ബന്ധമില്ലാത്ത രാജ്യങ്ങൾ, എപ്രകാരമാണ് സാമ്പത്തികമായി പ്രഹരം നേരിടേണ്ടി വരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓർക്കണം അത്തരമൊരു അന്താരാഷ്ട്ര നയരൂപീകരണ വേദിയിൽ ചങ്കൂറ്റത്തോടെ നിലപാട് പറയാൻ ഇന്ത്യ മാത്രമേ ഇന്നുള്ളൂ. അതുകഴിഞ്ഞ് യൂറോപ്യൻ യൂണിയൻ, ബ്രസീൽ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ആഗോള സഹകരണം ശക്തമാക്കാനുള്ള ‘പങ്കാളിത്ത മൾട്ടിലാറ്ററലിസം’ അഥവാ P4M സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി ചേരുന്നതായി ജയശങ്കർ പ്രഖ്യാപിച്ചു.

സെപ്തംബർ 25- റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ഡിപ്ലോമാറ്റിക് ചർച്ചകൾ. ഒക്ടോബർ 6- ഘാന, കോട്ട് ഡി ഐവറി, എത്യോപ്യ എന്നീ രാജ്യങ്ങളിലേക്ക്. ആഫ്രിക്കയിൽ ഇൻഡസ്ട്രിയൽ-ടെക്നോളജി ശേഷി വളർത്തിയെടുക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.  ക്ടോബർ 13- ഇറാനിയൻ Foreign Minister അബ്ബാസ് അറഗ്ചിയുമായി അതീവ തന്ത്രപ്രധാനമായ ചർച്ചകൾ.  ഒക്ടോബർ 14! നേരെ യുഎഇ-യിലേക്ക്! വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ-നഹ്യാനുമായി നിർണ്ണായക ചർച്ച. ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് റിലേഷനിലെ വളരെ പ്രധാനപ്പെട്ട ചില ധാരണകൾ അറബ് രാഷ്ട്രവുമായി അദ്ദേഹം ഉറപ്പിക്കുന്നു. അതിൽ ഊർജ്ജ-പ്രതിരോധ രംഗത്തെ എക്സ്ക്യൂസീവായ ചില പങ്കാളിത്തങ്ങൾ ഉണ്ട് എന്നാണ് സൂചന. നേരെ ‘Raisina Middle East’ ഉച്ചകോടിയിലേക്ക്. അവിടെ അദ്ദേഹം അറബ് ലോകത്തിനായുള്ള ഇന്ത്യയുടെ സന്ദേശം അറിയിക്കുന്നു.

ഇനി, നമ്മുടെ ഫിനാൻസ് മിനിസ്റ്റർ നിർമ്മല സീതാരാമൻ എവിടെയായിരുന്നു ഇക്കഴിഞ്ഞ 10-20 ദിവസങ്ങളിൽ.  കൂടുതൽ ക്യാപിറ്റൽ ഫണ്ട്  ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനും അത്യാധുനിക ടെക്നോളജി ഡെവലപ്മെന്റിൽ സ്ട്രാറ്റജിക് സഹകരണം ശക്തമാക്കുന്നതിനും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥകളെ ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾക്ക് അനുയോജ്യമായി രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ള തന്ത്രപ്രധാന കൂടിക്കാഴ്ചകളിലായിരുന്നു അവർ. ഒക്ടോബർ 8-ന് നിർമ്മല സീതാരാമൻ സിംഗപ്പൂരിലെത്തുന്നു. ഇന്ത്യയുടെ അടുത്തഘട്ട വികസനത്തിനായി നമ്മൾ പ്ലാൻ ചെയ്യുന്ന വമ്പൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടറുകൾ, റിന്യൂവബിൾ എനർജി എന്നീ നിർണ്ണായക മേഖലകളിലേക്കും സിംഗപ്പൂരിൽ നിന്നുള്ള വൻകിട നിക്ഷേപങ്ങൾ ഉറപ്പാക്കുന്നു.‌

 ‘ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ’ കീഴിൽ, AI സ്കിൽ ഡെവലപ്മെന്റ്, ഇൻഡസ്ട്രി ട്രെയിനിംഗ്, സെമികണ്ടക്ടർ സപ്ലൈ ചെയിൻ എന്നിവയ്ക്കുള്ള പുതിയ വഴികൾ തുറക്കാനായി എന്നതാണ് നമ്മുടെ ധനമന്ത്രി സിംഗപ്പൂരിലെ ചർച്ചയിൽ നേടിയെടുത്ത മറ്റൊരു വലിയ നേട്ടം. സിംഗപ്പൂർ ബിസിനസ് ഫെഡറേഷൻ വഴി ആഗോള കോർപ്പറേറ്റ് സംഘങ്ങളെ നേരിട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നിക്ഷേപിക്കാനാണ് നിർമ്മല ക്ഷണിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരിക്കും ഇവിടുള്ളവർ ഈ ദിവസങ്ങളിൽ ചിന്തിക്കേണ്ടത്. ഒക്ടോബർ 14!  യുകെ ചാൻസലർ ജോൺ ഹീലിയുമായി നടത്തിയ ചർച്ചയിൽ, ക്രിട്ടിക്കൽ മിനറലുകൾ, ഗ്രീൻ ടെക്നോളജി എന്നിവയിൽ പരസ്പര സഹകരണം ചർച്ചയാകുന്നു. സുസ്ഥിര നഗരവികസനം, കുടിവെള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കായി സ്വകാര്യ മൂലധനം സമാഹരിക്കുന്നതിനായി ജർമ്മനിയുമായി ചർച്ചകൾക്ക് ധനമന്ത്രി നേതൃത്വം നൽകുന്നു!

ഇന്ത്യയുടെ ആനുവൽ ഡൊമസ്റ്റിക് ഡിഫൻസ് പ്രൊഡക്ഷൻ ₹1.78 ലക്ഷം കോടി രൂപ എന്ന ചരിത്രപരമായ റെക്കോർഡിൽ എത്തിത് അറിഞ്ഞിരുന്നോ? അതും ദാ കഴിഞ്ഞ ആഴ്ചയാണ്. ഇതിൽ 76% വിഹിതം, അതായത് 42,000 കോടി രൂപ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവന ആണന്ന് കൂടി അറിയണം. കടത്തിൽ മുങ്ങി, ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ പൊതുമേഖലാ കമ്പനികൾ പൂട്ടുന്നു എന്ന വാർത്തകൾ കണ്ട ഭൂതകാലത്ത് നിന്നാണ്, നേട്ടത്തിന്റെ നെറുകയിൽ ആ സ്ഥാപനങ്ങൾ എത്തിയിരിക്കുന്നത് എന്നുകൂടി കേൾക്കണം.  ശത്രുക്കളുടെ അൺമാൻഡ് ഏരിയൽ വെഹിക്കിളുകളും ഡ്രോണുകളും  തകർക്കാൻ ശേഷിയുള്ള ‘ജ്വാല’ മിസൈലിനായി തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്യുവൽ-പൾസ് സോളിഡ് റോക്കറ്റ് മോട്ടോറുകൾ വിജയകരമായി പരീക്ഷിച്ചതും ദാ കഴിഞ്ഞ ആഴ്ചയാണ്. 5,000 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ശത്രു ഡ്രോണുകളെ ആകാശത്തുവച്ച് തന്നെ നശിപ്പിച്ച് കൈയ്യിൽ കൊടുക്കാൻ ഈ സിസ്റ്റത്തിന് കഴിയും.    
ഡ്യുവൽ-പൾസ് സാങ്കേതികവിദ്യ സ്വന്തമായി നിർമ്മിക്കാൻ ശേഷിയുള്ള ‘എലൈറ്റ് ക്ലബ്ബിൽ’ ഇടം പിടിക്കുകയാണ് ഇന്ത്യ എന്നത് ശത്രുവിന്റെ നെഞ്ചിൽ തീ കോരിയിടുന്ന വാർത്തയാണ്..

ഒറ്റപ്പെട്ട ചില ചിത്രങ്ങളിലൂടെയും വികാരപരമായ തലക്കെട്ടുകളിലൂടെയും ഇന്ത്യ നിശ്ചലമായി എന്ന് വരുത്തിതീർത്തപ്പോഴും, ക്യാമറകൾക്ക് മുന്നിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴും, ഈ മഹാരാജ്യത്തിന്റെ ലക്ഷ്യവും പ്രയത്നവും ഒരു നിമിഷം പോലും നിശ്ചലമായില്ല! 

India’s past few weeks have been marked by intensive diplomatic engagement, strategic international partnerships, and major developments in defence and technology. From S. Jaishankar’s meetings across the United States, Russia, Africa, Iran, and the UAE to Finance Minister Nirmala Sitharaman’s discussions with Singapore and other global partners on investment, semiconductors, AI, green technology, and infrastructure, India has continued to pursue economic and strategic cooperation. Meanwhile, domestic defence production has reportedly reached a record ₹1.78 lakh crore, alongside successful testing of indigenous dual-pulse solid rocket motors for counter-drone capabilities. Together, these developments highlight India’s ongoing efforts to strengthen its international relationships, attract investment, expand technological capabilities, and advance domestic manufacturing.

Share.

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Leave A Reply

Exit mobile version