മാലിദ്വീപിന് നൽകിയിട്ടുള്ള 3,000 കോടി രൂപയുടെ കറൻസി സ്വാപ്പ് കരാർ കാലാവധി നീട്ടിനൽകിയ ഇന്ത്യയുടെ തീരുമാനത്തിന് മാലിദ്വീപ് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും പരസ്പര വിശ്വാസവും വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രി ഇരുത്തിഷാം ആദം വ്യക്തമാക്കി.

ഇന്ത്യയുടെ നെയ്ബേർസ് ഫസ്റ്റ് എന്ന നയത്തിന്റെ ഭാഗമായാണ് മാലിദ്വീപിന്റെ ഈ അഭ്യർത്ഥന കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ആർ.ബി.ഐയും (RBI) മാലിദ്വീപ് മോണിറ്ററി അതോറിറ്റിയും (Maldives Monetary Authority – MMA) തമ്മിലുള്ള സാർക്ക് കറൻസി സ്വാപ്പ് കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യം നൽകിയിരിക്കുന്നത്.
ഈ വർഷം ഏപ്രിൽ മാസത്തിലാണ് 3,000 കോടി രൂപയുടെ ഈ സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു മാലിദ്വീപ് സർക്കാരിന് ലഭ്യമാക്കിയത്. ഈ കറൻസി സ്വാപ്പ് സംവിധാനം വഴി മാലിദ്വീപിന് ആവശ്യമായ വിദേശനാണ്യ ലഭ്യത ഉറപ്പാക്കാനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത നിലനിർത്താനും സാധിക്കും.
The Maldives expresses gratitude to India for extending the timeline for its ₹3,000 crore SAARC currency swap agreement to boost financial stability and foreign exchange reserves.
