ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. വെനസ്വേലൻ ക്രൂഡ് ഓയിൽ ശുദ്ധീകരണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഉയർത്താൻ ലക്ഷ്യമിട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റിലയൻസ് ഇൻഡസ്ട്രീസ് അധികൃതരുമായി ചർച്ച നടത്തും. ഇന്ത്യയെ ‘റിഫൈനിംഗ് സൂപ്പർ പവർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വെനസ്വേലയിലെ ഹെവി ക്രൂഡ് സംസ്കരിക്കാൻ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് മികച്ച ശേഷിയുണ്ടെന്ന് മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ജാംനഗറിലെ റിലയൻസ് റിഫൈനറി സന്ദർശിക്കുന്ന റൂബിയോ, മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തും.

US India Venezuelan Oil Refining

ആഗോള എണ്ണ വിപണിയിൽ വെനസ്വേലൻ ക്രൂഡിന്റെ സാന്നിധ്യം വർധിപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കങ്ങളിൽ ഇന്ത്യയുടെ അത്യാധുനിക റിഫൈനിംഗ് ശൃംഖലയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. മുൻപും വെനസ്വേലൻ എണ്ണ സംസ്കരിച്ച് പരിചയമുള്ള റിലയൻസ്, നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വെനസ്വേലൻ ക്രൂഡ് ഇറക്കുമതിക്കാരാണ്. സെപ്റ്റംബറിൽ പ്രതിദിനം 1,96,000 ബാരൽ എണ്ണയാണ് ഇന്ത്യ വെനസ്വേലയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഓഗസ്റ്റിൽ ഇത് പ്രതിദിനം 3,58,000 ബാരൽ വരെ ഉയർന്നിരുന്നു. ഒക്ടോബറിലെ ഇറക്കുമതി ഇതിലും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഉപരോധങ്ങളുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കേണ്ടതുണ്ടെങ്കിലും, ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നൽകാൻ യു.എസ് സന്നദ്ധമാണെന്ന് റൂബിയോ കൂട്ടിച്ചേർത്തു.

US signals support for India’s energy diversification by seeking a larger role for Reliance Industries’ Jamnagar refinery in processing heavy Venezuelan crude oil.

Share.
Leave A Reply

Exit mobile version