എങ്ങാനും കോളടിച്ചാലോ ..!  നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പണം  നിങ്ങളറിയാതെ ബാങ്കുകളിൽ കിടപ്പുണ്ടോയെന്ന് പരിശോധിക്കാം. മതിയായ രേഖകളുണ്ടെങ്കിൽ ആ പണത്തിന്റെ അവകാശി നിങ്ങൾ തന്നെയാണ്. സംശയം വേണ്ട.


സംസ്ഥാനത്തെ ബാങ്കുകളില്‍  മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കാണിത്.  കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ  Unclaimed Deposits  കിടക്കുന്ന പണം തിരികെ നേടുന്നതിനായി  ദേശസാത്കൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ബാങ്കുകള്‍, പെൻഷൻ പദ്ധതികള്‍, ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ടുകള്‍, ഇൻഷുറൻസ് മേഖലകള്‍ എന്നിവയിലായി ഏകദേശം 1.82 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഇതില്‍ 75,000 കോടി രൂപയിലധികം ബാങ്കുകളിലാണുള്ളത്.

ഇതിനായി മാദ്ധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ബോധവത്കരണം നല്‍കാനും റിസർവ് ബാങ്ക് തയ്യാറെടുക്കുന്നുണ്ട്.
 
നിലവില്‍ രണ്ട് വർഷത്തിലധികം ഇടപാട് നടത്തിയില്ലെങ്കില്‍ ഒരു  ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാകും. ഈ അക്കൗണ്ട് ഉപഭോക്താവ്  ബാങ്കില്‍ എത്തിയാല്‍ വീണ്ടും സജീവമാക്കാം. മിനിമം ബാലൻസ് വഴി മാത്രം കോടിക്കണക്കിന് രൂപയാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. ഇതും തിരികെ ലഭിക്കും. പല ഉപയോക്താക്കളും ഇക്കാര്യം മറന്നിട്ടുണ്ടാകും. ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍  ആവശ്യമായ കെ.വൈ.സി (KYC) രേഖകൾ, ഐഡന്റിറ്റി പ്രൂഫ് എന്നിവ സമർപ്പിച്ച് പണം തിരികെ വാങ്ങാവുന്നതാണ്.

അവകാശികളില്ലാത്ത നിക്ഷേപങ്ങളിലെ പണം കണ്ടെത്താനും തിരിച്ചുപിടിക്കാനും സഹായിക്കുന്നതിനായി UDGAM  (udgam.rbi.org.in)  ഏകീകൃത പോർട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ആർബിഐയുടെ UDGAM പോർട്ടൽ  വഴിയോ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ വഴിയോ നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പണം ബാങ്കുകളിൽ കിടപ്പുണ്ടോയെന്ന് പരിശോധിക്കാം. ഇതുവഴി  ബാങ്ക് നിക്ഷേപങ്ങള്‍, ഇൻഷുറൻസ് ക്ലെയിമുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശികളില്ലാത്ത പണത്തിന്റെ വിവരങ്ങള്‍ കണ്ടെത്താവുന്നതാണ്.

പത്തുവർഷത്തിലേറെയായി ഇടപാടുകളില്ലാതെ നിർജീവമായി തുടരുന്ന നിക്ഷേപങ്ങളാണ് സാധാരണയായി ഈ വിഭാഗത്തിലേക്ക് മാറ്റുന്നത്. നിക്ഷേപകർ മരിച്ചതിനെത്തുടർന്ന് അവകാശികള്‍ പണം സംബന്ധിച്ച വിവരം അറിയാതെ പോകുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസം മാറിയിട്ടും വിവരങ്ങള്‍ പുതുക്കാതിരിക്കല്‍, നോമിനിയെ രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങിയവയും പണം അവകാശികളിലേക്ക് എത്താതിരിക്കാൻ പ്രധാന കാരണമാകുന്നു.

The Reserve Bank of India (RBI) has directed nationalised banks to take steps to help customers recover unclaimed deposits lying in bank accounts across Kerala. According to RBI data, ₹1,275.16 crore remains unclaimed in 50.32 lakh bank accounts in Kerala alone. Currently, a bank account becomes inactive if no customer-initiated transactions are carried out for more than two years. However, customers can reactivate such accounts by visiting their bank.Crores of rupees are also lying idle in bank accounts as minimum balances. These amounts can also be recovered. Many account holders may have forgotten about these accounts and the money deposited in them. Customers can reclaim their money by visiting any branch of their bank and submitting the necessary Know Your Customer (KYC) documents and valid identity proof.

Share.
Leave A Reply

Exit mobile version