ഇന്ത്യയിലെ എല്ലാ വീടുകളിലേക്കും സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ എത്തിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാൻ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി, ഹോം ബ്രോഡ്ബാൻഡ് മേഖലയിലെ വളർച്ചയ്ക്കായി തദ്ദേശീയമായ ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖലയും ഗ്രൗണ്ട് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇതിനായി ആഗോള സാറ്റലൈറ്റ് ഓപ്പറേറ്റർമാരുമായി പങ്കാളിത്തം തേടുന്ന ജിയോ, സ്റ്റാർലിങ്ക് പോലുള്ള ആഗോള കമ്പനികളുമായി കടുത്ത മത്സരത്തിനാണ് തയ്യാറെടുക്കുന്നത്. ഭൗതികമായി ഫൈബർ കേബിളുകൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സംവിധാനം വലിയ സഹായകരമാകും. ‌

സർക്കാർ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ജിയോയുടെ സാറ്റലൈറ്റ് സേവനങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ, വോഡഫോൺഐഡിയ തുടങ്ങിയ എതിരാളികൾക്കൊപ്പം വിപണിയിൽ മുന്നേറാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ സാങ്കേതികവിദ്യ എത്തിക്കാനും ഈ പുതിയ ചുവടുവെപ്പ് സഹായിക്കും.

Reliance Jio is preparing to launch affordable satellite broadband services across India using Low Earth Orbit (LEO) satellite networks to provide high-speed internet to remote areas.

Share.
Leave A Reply

Exit mobile version