മൂന്നാറിലെ തണുപ്പ് തേടിയെത്തുന്ന വിനോദസഞ്ചാരികൾ ഇത്തവണ ഒന്ന് കൂടി തേടി. അവരത് ശരിക്കും ആസ്വദിച്ചു. ഒരിക്കൽ കൂടി മൂന്നാറിലെത്തുമ്പോൾ കാണാമെന്ന ഉറപ്പോടെയാണവർ മലയിറങ്ങിയത്. മൂന്നാറിൽ ഇക്കുറി ഏവരെയും വിസ്മയിപ്പിച്ചത് KSRTC-യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സർവീസാണ്. മൂന്നാർ മല നിരകൾക്കിടയിലൂടെ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് ഓടി നേടിയത് പൂജ അവധിക്കാലത്തെ മികച്ച വരുമാനം.


ഒക്ടോബര്‍ 17 മുതല്‍ 21 വരെയുള്ള അഞ്ചുദിവസത്തിനിടെ നേടിയത് ലഭിച്ചത് 4,06,000 രൂപയുടെ വരുമാനം. 1191 പേരാണ് ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്തത്   എന്നത് നേട്ടമാണ്. പൂജ അവധിയോടനുബന്ധിച്ച് ഇടുക്കി മൂന്നാറിലേക്ക് യാത്രക്കാർ കൂടുതലായി എത്തിയതാണ് സഞ്ചാരികളുടെ എണ്ണം വർധിക്കാൻ കാരണമായത്.
 
    മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളുടെയും മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് റോയല്‍ വ്യൂ ഡബിൾ ഡെക്കർ ബസിൻ്റെ പ്രത്യേകത.
 
നിലവില്‍ രണ്ടു ഡബിള്‍ ഡെക്കര്‍ ബസുകളാണ് രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ ആറ് സര്‍വീസുകളായി മൂന്നാറിൽ ദിവസേനെ ഓപ്പറേറ്റ് നടത്തുന്നത്. മൂന്നാറില്‍ നിന്നു കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചാരികൾ ഏറെയെത്തുന്ന ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയില്‍ അഞ്ചിടങ്ങളില്‍  സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന്ബസ് നിർത്തും.

  കെഎസ്ആർടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിൽ മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയാണ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുമാണുള്ളത്. 2025 ഫെബ്രുവരി എട്ടിനാണ് റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് മൂന്നാറില്‍ ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സര്‍വീസ് തുടങ്ങിയതോടെ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഡബിള്‍ ഡക്കര്‍ യാത്രയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഡബിള്‍ ഡെക്കറില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ടും കെഎസ്ആര്‍ടിസി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും യാത്ര ബുക്ക് ചെയ്യാൻ സാധിക്കും.

KSRTC’s Royal View Double-Decker Bus service in Munnar recorded an impressive revenue of ₹4.06 lakh during the Pooja holidays. Offering a scenic journey through mist-covered hills and lush green tea plantations, the service has become a popular attraction among tourists. Tickets are priced at ₹400 per person for the upper deck and ₹200 for the lower deck.

Share.
Leave A Reply

Exit mobile version