ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ റീട്ടെയിൽ കമ്പനിയായ ‘ട്രെന്റ് ലിമിറ്റഡിന്റെ’ (Trent Ltd) ചെയർമാൻ സ്ഥാനത്തുനിന്ന് നോയൽ ടാറ്റ വിരമിക്കുന്നു. കമ്പനിയെ ഏകദേശം മൂന്ന് പതിറ്റാണ്ടോളം നയിച്ച ശേഷമാണ് നവംബർ 11-ഓടെ അദ്ദേഹം പടിയിറങ്ങുന്നത്. നവംബർ 12 മുതൽ പുതിയ ചെയർമാനായി ബഹ്റാം വകീൽ (Bahram Vakil) ചുമതലയേൽക്കും. കമ്പനിക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നോയൽ ടാറ്റയെ ട്രെന്റിന്റെ ‘ചെയർമാൻ എമിരിറ്റസ്’ (Chairman Emeritus) ആയി ബോർഡ് നിയമിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഗവേണൻസ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ നേതൃമാറ്റം.

വെസ്റ്റ്സൈഡ്, സുഡിയോ, സ്റ്റാർ തുടങ്ങിയ വൻകിട റീട്ടെയിൽ ബ്രാൻഡുകളുടെ വികസനത്തിന് നേതൃത്വം നൽകിയ നോയൽ ടാറ്റ നിലവിൽ ടാറ്റ ട്രസ്റ്റുകളുടെയും ചെയർമാനാണ്. നേതൃമാറ്റ പ്രഖ്യാപനത്തിനൊപ്പം ഉയർന്ന സാമ്പത്തിക വളർച്ചയുടെ റിപ്പോർട്ടും ട്രെന്റ് പുറത്തുവിട്ടു. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 25 ശതമാനം വർധിച്ച് 468 കോടി രൂപയായി. വരുമാനം 22 ശതമാനം വർധിച്ച് 5,873 കോടി രൂപയിലുമെത്തി. ഭാവി വിപുലീകരണത്തിന്റെ ഭാഗമായി രാജീവ് ദുബെ, കൽപ്പന മർച്ചന്റ് എന്നിവരെക്കൂടി ബോർഡിലേക്ക് നിയമിച്ചിട്ടുണ്ട്
Noel Tata is set to step down as Chairman of Trent Ltd on November 11 after 29 years. Bahram Vakil will succeed him as the new chairman. Read more details here
