ഷാർക്ക് ടാങ്ക് ഇന്ത്യയിലൂടെയും പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ടിലൂടെയും (boAt) രാജ്യമെമ്പാടും ശ്രദ്ധേയനായ സംരംഭകൻ അമൻ ഗുപ്ത, ബോളിവുഡ് താരം രൺവീർ സിംഗിനൊപ്പം ചേർന്ന് ‘HIM’ (Handsome Indian Man) എന്ന പുതിയ മെൻസ് ഗ്രൂമിംഗ് ബ്രാൻഡ് പുറത്തിറക്കി. ചാർട്ടേഡ് അക്കൗണ്ടന്റും ഐഎസ്ബി (ISB), കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റ് പൂർവ്വ വിദ്യാർത്ഥിയുമായ അമൻ ഗുപ്ത, സിറ്റിബാങ്ക്, കെപിഎംജി (KPMG), ഹർമൻ ഇന്റർനാഷണൽ എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് 2016-ൽ സമീർ മേത്തയ്ക്കൊപ്പം ബോട്ട് സ്ഥാപിച്ചത്.

ഇലക്ട്രോണിക്സ് വിപണിയിൽ വൻ വിജയം നേടിയ അദ്ദേഹം, 2026-ൽ ആരംഭിച്ച ‘ഓഫ്/ബീറ്റ് സ്റ്റുഡിയോസ്’ (OFF/BEAT Studios) എന്ന വെഞ്ച്വർ സ്റ്റുഡിയോയ്ക്ക് കീഴിലാണ് പുതിയ കൺസ്യൂമർ ബ്രാൻഡുകൾക്ക് രൂപം നൽകുന്നത്. ചൂട്, ഈർപ്പം, മലിനീകരണം, ഹാർഡ് വാട്ടർ എന്നിവ കണക്കിലെടുത്ത് ഇന്ത്യൻ പുരുഷന്മാർക്കായി പ്രത്യേകമായി തയ്യാറാക്കിയ എട്ട് ഉൽപ്പന്നങ്ങളാണ് ‘HIM’ ആദ്യഘട്ടത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
299 രൂപ മുതൽ 899 രൂപ വരെ വിലയുള്ള ഈ ഉൽപ്പന്നങ്ങൾ ബ്രാൻഡിന്റെ വെബ്സൈറ്റ്, ആമസോൺ, ബ്ലിങ്കിറ്റ് എന്നിവയിലൂടെ ലഭ്യമാകും. നിലവിൽ 2.2 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യൻ പേഴ്സണൽ കെയർ വിപണിയിൽ പുരുഷന്മാരുടെ ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന ഡിമാൻഡ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
boAt co-founder and Shark Tank judge Aman Gupta partners with Bollywood actor Ranveer Singh to launch ‘HIM’, a new men’s grooming brand tailored for Indian men.
