ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL-ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. കംപ്രസ്ഡ് ബയോഗ്യാസ് നിർമാണത്തിൽ മുൻപരിചയമുള്ള 3 കമ്പനികളെ ഇതിനായി BPCL ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രോജക്ടിന്റെ സാങ്കേതിക കൺസൾട്ടന്റുമാരായി ഫാക്ട് എൻജിനിയറിംഗ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനെ (FEDO) ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കമ്പനികളെ തിരഞ്ഞെടുക്കുന്നതിൽ FEDO പങ്കാളിത്തം വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി കുറച്ച് കാലത്തേക്ക് പ്ലാന്റ് നടത്തികൊണ്ട് പോകുകയും പരിപാലിക്കുകയും ചെയ്യണം.
പദ്ധതി യാഥാർഥ്യമായാൽ 150 ടൺ മുൻസിപ്പൽ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖരമാലിന്യം സംസ്കരിച്ച് ഉണ്ടാക്കുന്ന ബയോഗ്യാസ് വിതരണം ചെയ്യാനുള്ള സംവിധാനവും നിർമിക്കേണ്ടതുണ്ട്. കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരം ക്യാംപസിലാണ് ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കൊച്ചി കോർപ്പറേഷൻ മുമ്പ് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തായിരിക്കും ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക.
കോർപ്പറേഷൻ സ്ഥാപിച്ച വെയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റ് സാങ്കേതിക തകരാർ നേരിട്ടതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതേ സ്ഥലത്തായിരിക്കും BPCL ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുക.
വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ജൈവ മാലിന്യം ശേഖരിച്ച് ബയോഗ്യാസിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ BPCL. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഇത്.
BPCL initiates construction activities for the Compressed Biogas Plant at its Kochi refinery, shortlisting three companies with prior experience for the project. FEDO is selected as the technical consultant, and the project aims to process 150 tons of municipal solid waste daily to produce bio-gas for distribution. The plant will be located in Brahmapuram campus, focusing on waste management in the region.