ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറങ്ങി. ഇനി ലൈസൻസ് എടുക്കുക അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും നിർദേശ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. ഡ്രൈവിംഗ് ടെസ്റ്റ് കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു.
പുതിയ നിർദേശങ്ങൾ അറിയാം
– മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം ടെസ്റ്റിനായി ഉപയോഗിക്കേണ്ടത്. 99 സിസിക്ക് മുകളിലുളള വണ്ടികളേ ഇതിനായി ഉപയോഗിക്കാവൂ.
– ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.
– ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. 15 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പ് നീക്കം ചെയ്യും.
– 4 ചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ/ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒഴിവാക്കും.
-ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കും.
– ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിന് ഡാഷ് ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഘടിപ്പിക്കണം. ടെസ്റ്റിന് ശേഷം മെമ്മറി കാർഡ് വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. ഈ ഡേറ്റ 3 മാസം ഓഫീസിൽ സൂക്ഷിക്കണം.
– ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽപ്പെട്ട പാർട്ട് വൺ ഡ്രൈവിംഗ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിൽ ട്രാക്കിൽ നടക്കന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കിൽ നടത്തണം.
The latest regulations and improvements introduced for driving license tests in India. Learn about the updated guidelines issued by state governments and traffic authorities to enhance the testing process and ensure road safety.