Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇഡ്ഡലി അത്ര പ്രശ്നക്കാരനോ?
News Update

ഇഡ്ഡലി അത്ര പ്രശ്നക്കാരനോ?

ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയും. ജൈവവൈവിധ്യത്തിനെ ഏറ്റവും അധികം ബാധിക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൻ നിന്നുള്ള 4 വിഭവങ്ങളാണ് ഉൾപ്പെടുത്തിയത്
News DeskBy News Desk24 February 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തി വിദേശ യൂണിവേഴ്സിറ്റി. ജൈവവൈവിധ്യത്തിനെ ഏറ്റവും അധികം ബാധിക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൻ നിന്നുള്ള 4 വിഭവങ്ങളാണ് ഉൾപ്പെടുത്തിയത്.

ഇഡ്ഡലി, ചന മസാല, രജ്മ, ചിക്കൻ ജൽഫ്രാസി എന്നീ വിഭവങ്ങളാണ് ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്നതായി കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 151 വിഭവങ്ങളുടെ ബയോഡൈവേഴ്സിറ്റി ഫൂട്ട് പ്രിന്റ് പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ആണ് പഠനം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കാരസ്കോ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
ഒന്നാമതുള്ളത് സ്പെയിനിൽ നിന്നുള്ള ലെച്ചാസോ എന്ന വിഭവമാണ്. 6,7 സ്ഥാനമാണ് ഇഡ്ഡലിക്കും രാജ്മയ്ക്കും നൽകിയത്.
മാംസ വിഭവങ്ങൾ ജൈവവൈവിധ്യത്തിന് പ്രശ്നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അരി, പയർവർഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് കരുതിയില്ലെന്ന് ഗവേഷകർ പറയുന്നു. ബ്രസീൽ, കൊറിയ, മെക്സികോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മാംസ വിഭവങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ഫ്രൈസ് ബയോഡൈവേഴ്സിറ്റി ഫൂട്ട്പ്രിന്റിൽ 151 സ്ഥാനത്താണ്.
അരി, പയർ വർഗങ്ങൾ കൃഷി ചെയ്യാൻ വേണ്ടി വലിയ അളവിൽ ഭൂമി തരംമാറ്റേണ്ടി വരുന്നുണ്ട്. ഇതാണ് ഇഡ്ഡലിയെയും രാജ്മയെയും പ്രതിസ്ഥാനത്ത് നിർത്തുന്നത്.
 അതേസമയം പഠനത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക് ഫാക്ടറികൾ, രാസവള കമ്പനികൾ എന്നിവരെക്കാൾ അധികം ദോഷം പ്രകൃതിക്കും ആളുകളുടെ ആരോഗ്യത്തിനും ഇഡ്ഡലിയും രാജ്മയും ഉണ്ടാക്കുന്നുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. ജൈവവൈവിധ്യത്തിന് ഏറ്റവും ദോഷമുണ്ടാക്കുന്ന 25  വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെയും മറ്റും ഉൾപ്പെടുത്തുകയും ഫ്രഞ്ച് ഫ്രൈ പോലുള്ള ഫാസ്റ്റ് ഫുഡ് പട്ടികയിൽ വരാതിരിക്കുകയും ചെയ്തത് പലരും ചോദ്യം ചെയ്തു. എണ്ണയോ മറ്റോ ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന ഇഡ്ഡലി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്ന് മുമ്പ് പഠനങ്ങൾ പുറത്ത് വന്നിരുന്നു.

Explore the influence of 25 commodities, including idli, chana masala, rajma, and chicken jalfrezi, on biodiversity. Discover how these items affect biodiversity and ecosystems, with insights from research conducted across 151 bio diverse food print studies.

banner business India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil