കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിർമിച്ചത് 92,000 കിലോമീറ്റർ ദേശീയ ഹൈവേ. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ സുപ്രധാന മുന്നേറ്റമാണ് ഇതുവഴി സാധ്യമായത്. അടുത്ത മാസം അവസാനിക്കുന്നതോടെ ഇതിലും ദൂരം ഹൈവേ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗതാഗത മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാൻ സാധിച്ചതായി അനുരാഗ് ജെയ്ൻ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ വർധിച്ചു വരുന്നതിനാൽ അടുത്ത അടിസ്ഥാന സൗകര്യവികസനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വർധിക്കുന്ന ജനസംഖ്യ മുന്നിൽ കണ്ട് ഹൈ-സ്പീഡ് ഇടനാഴികൾ രൂപകല്പന ചെയ്യാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ജനസംഖ്യ കൂടിയാലും അടുത്ത 5 വർഷം കൊണ്ട് ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലായിരിക്കും ഇടനാഴിയുടെ രൂപകൽപ്പന. ഗതാഗതക്കുരുക്കഴിക്കാൻ അതിവേഗ ഇടനാഴി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈവേകളിൽ ചെറിയ കാലയളവിൽ ഏറ്റവും അധികം അപകടങ്ങൾ നടന്ന ബ്ലാക്ക് സ്പോട്ട് സോണുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ അപകടം കുറച്ച് കൊണ്ടുവന്ന് സുരക്ഷിതമാക്കാനുള്ള നടപടികൾ 2025 മാർച്ചോടെ പൂർത്തിയാകും.
The significant expansion of the National Highway system in the past decade under the leadership of the Ministry of Road Transport and Highways, covering 92,000 kilometers, enhancing transportation infrastructure for the growing population