ബിസിനസ് സംഭവിക്കുന്നത് തന്നെ നെറ്റ് വര്‍ക്കിംഗിലൂടെയാണ്. ബിസിനസുകള്‍ വളരുന്നതനുസരിച്ച് അത്തരം ആശയങ്ങള്‍ പങ്കുവെയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുളള സ്‌പേസും വിപുലമാക്കണം. ഒരു ബിസിനസ് സംരംഭത്തിനും എന്‍ട്രപ്രണര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളാണ് ബി ഹബ്ബ് തിരുവനന്തപുരത്ത് നല്‍കുന്നത്. കോ വര്‍ക്കിംഗ് സ്‌പേസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന ഇക്കാലത്ത് അത്തരം ഷെയറിങ് സ്‌പേസ് മുതല്‍ 200 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ വരെ ബി ഹബ്ബില്‍ ഉണ്ട്. ബിസിനസ് മീറ്റിംഗ്, മെന്ററിംഗ്, പ്രൊഡക്ട് ലോഞ്ച്, സ്റ്റാര്‍ട്ടപ്പ് ഡെവലപ്മെന്റ് സെഷനുകള്‍ തുടങ്ങി എന്‍ട്രപ്രണേഴ്സിന് ഓള്‍ ഇന്‍ക്ലൂസീവ് ഫെസിലിറ്റി നല്‍കുന്നുവെന്നതാണ് ബി ഹബിന്റ പ്രത്യേകത.
ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂം ബ്ലൂമിന്റെ ആശയത്തിലാണ് ബി ഹബ്ബുകള്‍ ഒരുങ്ങുന്നത്. ഇത്തരത്തിലുളള ആദ്യ ബി ഹബ് തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജുമായി ചേര്‍ന്ന് ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നവേറ്റീവ് ആയ ആശയങ്ങള്‍ ശരിയായ കൈകളില്‍ എത്തിയെങ്കില്‍ മാത്രമേ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കൂവെന്നും അത്തരമൊരു വേദിയാണ് ബി-ഹബ്ബിലൂടെ യാഥാര്‍ത്ഥ്യമായതെന്നും ഹര്‍ഷവര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി. എസ്എംഇ – സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ബി ഹബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. കോ-വര്‍ക്കിംഗ് സ്പേസ് മാത്രമല്ല കേരളത്തില്‍ ഒരു പുതിയ ബിസിനസ് കള്‍ച്ചര്‍ തന്നെയാണ് ബി-ഹബ്ബ് മുന്നോട്ട് വെക്കുന്നത്.
ബി ഹബ്ബിലൂടെ ബിസിനസ് ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലൂം ബ്ലൂം സിഇഒ ആര്‍. അഭിലാഷ് പിളള പറഞ്ഞു. ബിസിനസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നെറ്റ്‌വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ബി ഹബ്. ലോക്കല്‍ ബിസിനസ് കമ്മ്യൂണിറ്റികളെ വാര്‍ത്തെടുക്കാനുളള ശ്രമമാണ് ബി ഹബ്ബിലൂടെ നടത്തുന്നതെന്ന് അഭിലാഷ് പിളള വ്യക്തമാക്കി. ഡെഡിക്കേറ്റഡ് ഫ്‌ളെക്‌സി വര്‍ക്കിംഗ് സ്‌പേസ്, ബോര്‍ഡ് റൂം, ക്യാബിന്‍ സ്‌പേസ്, മീറ്റപ്പ് റൂം , 20 പേര്‍ മുതല്‍ 200 പേരെ വരെ ഉള്‍പ്പെടുത്തി ട്രെയിനിങ്ങും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബി ഹബ്ബിലുണ്ട്.
പല മേഖലകളില്‍ നിന്നുളളവര്‍ക്ക് ഇന്നവേറ്റീവ് ആശയങ്ങള്‍ പങ്കുവെയ്ക്കാനും പുതിയ പ്രൊഡക്ടുകള്‍ക്കായി ഒരുമിച്ച് നീങ്ങാനുമുളള വേദിയാണ് ബി ഹബ്ബിലൂടെ സജ്ജമായിരിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷനില്‍ സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പിന്റെ ആവശ്യകതയും, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിലുള്ള കാലതാമസവും എങ്ങനെ ഒഴിവാക്കാമന്നും ഇന്നവേഷന് സഹായകരമാകാത്ത അക്കാദമിക്ക് പ്രാക്ടീസുകള്‍ ഉള്‍പ്പെടെയുളള കാര്യങ്ങളും ചര്‍ച്ചയായി. ഐടി മേഖലയ്ക്കപ്പുറം കാര്‍ഷിക മേഖലയിലുള്‍പ്പെടെ ടെക്നോളജിയിലൂടെ വരുത്തേണ്ട മാറ്റങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള സാധ്യതകളും പാനല്‍ ഡിസ്‌കഷനില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്, ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍, സംസ്ഥാന ഐടി സെക്രട്ടറി, എം ശിവശങ്കര്‍ ഐഎഎസ്, കുടുംബശ്രീ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി വത്സലകുമാരി, അക്യുമെന്‍ ഇന്ത്യ പാര്‍ട്ണര്‍ നാഗരാജ പ്രകാശം, ടി- ഹബ്ബ് (തെലങ്കാന) സിഇഒ ജയ് കൃഷ്ണന്‍, മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. ടി.എം ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
B-Hub Kerala’s unique networking hub in educational campus
B- Hub in Thiruvananthapuram arranges the basic amenities for businesses and entrepreneurs. It provides all-inclusive support to new ventures be it a business meeting, mentoring, a product launch and start-up mentoring sessions. The concept of B- Hub, the networking platform by Bloom Bloom is first implemented at Thiruvananthapuram Mar Baselios College. B Hub launch was inaugurated by Union Minister of Science & Technology and Earth Sciences Dr. HarshVardhan. According to Bloom Bloom Ceo R. Abhilash Pillai, creating the right ecosystem is the aim of the initiative.