ഒരു സ്റ്റാര്‍ട്ടപ്പിന്റെ ശ്രദ്ധമുഴുവനും അതിന്റെ പ്രൊഡക്ടറ്റിലാണ്. പ്രൊഡക്ട് സെലക്ഷന്റെ കാര്യത്തില്‍ ഒരിക്കലും എന്‍ട്രപ്രണേഴ്സിന് തെറ്റുപറ്റരുത്. പ്രൊഡക്ട് മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ എന്‍ട്രപ്രണേഴ്സ് പിന്നെ ശ്രദ്ധിക്കേണ്ടത് വില്‍പ്പനയിലും മാര്‍ക്കറ്റിംഗിലുമാണ്. കസ്റ്റമേഴ്സിന്റെ മനസില്‍ പ്രൊഡക്ടിനെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാന്‍ സെയില്‍സും മാര്‍ക്കറ്റിംഗും സഹായിക്കും. അതു വഴി പ്രൊഡക്ട് വിറ്റഴിക്കാനുമാകും. എന്‍ട്രപ്രണറും ഇന്‍വെസ്റ്ററുമായ Dr. റിതേഷ് മാലിക് ചാനല്‍ ഐആമിനോട് സംസാരിക്കവേയാണ്, സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സിന്റെ കൃത്യം ശ്രദ്ധ പതിയേണ്ട വിഷയം പങ്കുവെച്ചത്.
ഫിനാന്‍സ് മാനേജ് ചെയ്യുന്നതാണ് മറ്റൊരു പ്രധാന കാര്യം. ആവശ്യമില്ലാതെ പണം വേസ്റ്റ് ചെയ്യരുത്. ഒരു സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍ എന്ന നിലയില്‍ ഓരോ കാര്യത്തിലും ശ്രദ്ധയുണ്ടാകണം. സിലിക്കണ്‍വാലി മുതല്‍ ചൈന വരെ നിരവധി എന്‍ട്രപ്രണേഴ്സിനെ കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളിയെ പോലെ ഒരു എന്‍ട്രപ്രണറേയും കണ്ടിട്ടില്ല. മലയാളി എന്‍ട്രപ്രണേഴ്സ് എത്തിക്കലും കഠിനാധ്വാനികളുമാണെന്നും റിതേഷ് മാലിക് പറഞ്ഞു.
ഫോബ്സിന്റെ 2016ലെ 30 അണ്ടര്‍ 30 ഫിനാന്‍സ് ആന്റ് വെന്‍ച്വര്‍ കാപ്പിറ്റല്‍ ലിസ്റ്റില്‍ ഇടം നേടിയ ആളാണ് റിതേഷ് മാലിക്.