ഇസ്ലാം മത വിശ്വാസകളുടെ വിശുദ്ധ നഗരങ്ങളായ മക്കയും, മദീനയും അവിടുത്തെ പള്ളി മിനാരങ്ങളും ലോക പ്രസിദ്ധമാണ്.
ലോകമെങ്ങും ഈദുൽ ഫിത്ർ ആഘോഷിക്കുമ്പോൾ പുണ്യഭൂമിയിലെ വളരെ പ്രാധാന്യമുള്ള മറ്റ് മോസ്ക്കുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വാസ്തുവിദ്യാ വൈദഗ്ധ്യം കൊണ്ടും സാംസ്ക്കാരിക സമ്പന്നതയാലും പ്രസിദ്ധമാണ് ഈ മസ്ജിദുകൾ
അൽ-റെഹ്മ മസ്ജിദ് മോസ്ക്ക് (Al Rahmah Mosque)
ഒരുമാസത്തെ റമദാൻ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ പെരുന്നാൾ ആഘോഷിക്കുന്ന ഇസ്ലാം വിശ്വാസികൾക്ക് പ്രിയപ്പെട്ട ഇടമാണ് സൗദിയിലെ ഈ പള്ളികൾ. സൗദി ജിദ്ദയിൽ കടൽതീരത്തോട് ചേർന്ന ഫ്ലോട്ടിംഗ് മോസ്ക്കാണ് അൽ-റെഹ്മ മസ്ജിദ്. (Al Rahmah Mosque). ചെങ്കടലിലെ മനുഷ്യനിർമിതമായ പ്ലാറ്റ്‌ഫോമിൽ പണിതുയർത്തിയതിനാൽ ഇത് ഫ്ലോട്ടിംഗ് മോസ്‌ക് എന്നും അറിയപ്പെടുന്നു. 1985-ൽ പണികഴിപ്പിച്ച ഈ മസ്ജിദ് ജിദ്ദയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ആധുനിക ഇസ്‌ലാമിക വാസ്തുശില്പകലാ ശൈലിയിലാണ് അൽ-റെഹ്മ മസ്ജിദ് രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ വശങ്ങളിലും കടലാൽ ചുറ്റപ്പെട്ട പള്ളിയാണ് ഇത്. ആത്മീയ ശാന്തി തേടുന്നവർക്കും സായന്തനത്തിലെ സൂര്യകിരണമേറ്റ് കടലിനെ നോക്കി അലസമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കും അൽ-റെഹ്മ മസ്ജിദ് നല്ല അനുഭവമാകും.
ജവാത്ത മോസ്ക്ക് (Jawatha Mosque )
അറേബ്യൻ മുനമ്പിലെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നാണ് അൽ-ഹസ്സയിലെ ജവാത്ത മോസ്ക്ക് (Jawatha Mosque ). ഏതാണ്ട് 1400 വർഷം പഴക്കം ജവാത്ത മോസ്ക്കിന് കണക്കാക്കുന്നു. മണ്ണുകൊണ്ടുള്ള കട്ടകളാൽ നിർമ്മിച്ച ഈ മോസ്ക്കിന് തടികൊണ്ടുള്ള മേൽക്കൂരയും ഇടനാഴികളുമുണ്ട്. പഴയ കോട്ടപോലെ തോന്നിക്കുന്ന ജവാത്ത പള്ളി സൗദിയുടെ വടക്ക് കിഴക്കുള്ള അൽ കിലാബിയ എന്ന ഗ്രാമത്തിലാണ്. സാംസ്ക്കാരികവും ആത്മീയവുമായി വളരെ പ്രാധാന്യം ഇസ്ലാം വിശ്വാസികൾക്ക് ഈ മോസ്ക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിശുദ്ധമായ ആത്മീയ പാരമ്പര്യം വിളിച്ചോതുന്ന ഇസ്ലാം മതവിശ്വാസകളെ സംബന്ധിച്ച് ഏറെ പ്രാധാന്യം ഉള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സഞ്ചാരികൾ ഈ മോസ്ക്കിൽ സന്ദർശനത്തിന് എത്താറുണ്ട്.
പ്രിൻസ് അബ്ദുള്ള മോസ്ക്ക് (The Prince Abdullah Mosque)
റിയാദിലെ പ്രിൻസ് അബ്ദുള്ള (The Prince Abdullah Mosque) സന്ദർശകരെ സംബന്ധിച്ച് വലിയ പ്രത്യേകതകളുള്ള മോസ്ക്കാണ്. കിംഗ്ഡം ടവറിന്റെ 77-ാം നിലയിലാണ് ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും ഉയരെ സ്ഥിതി ചെയ്യുന്ന മോസ്ക്ക് എന്ന ഖ്യാതി പ്രിൻസ് അബ്ദുള്ള മോസ്ക്കിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 180 മീറ്റർ ഉയരത്തിലാണ് പ്രിൻസ് അബ്ദുള്ള മോസ്ക്. സൗദിയുടെ വാസ്തുകലാ വൈദഗ്ധ്യം ഈ പള്ളിയിൽ കാണാം. 500 സ്ക്വയർ മീറ്റർ ഏരിയയെ കവറുചെയ്യുന്ന വലിയ താഴികക്കുടത്തിന്റെ രൂപത്തിലാണ് ഈ മോസ്ക്കുള്ളത്. അസാധാരണമായ ശാന്തതയുടെ അനുഭൂതി നൽകുന്ന പുണ്യസ്ഥലവുമാണ് റിയാദിലെ പ്രിൻസ് അബ്ദുള്ള. 2005-ൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇത് ഇടം പിടിക്കുകയും ചെയ്തു.
കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് മോസ്ക്ക് (King Abdullah Financial District (KAFD) Mosque)
സൗദിയിലെ മണലാരണ്യത്തിൽ സ്വാഭാവികമായി പിറവികൊള്ളുന്ന ക്രിസ്റ്റൽ രൂപങ്ങളാണ് മരുഭൂവിന്റെ റോസാപ്പൂ, അഥവാ ‘desert rose’. അതിന്റെ പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച പ്രാർത്ഥനാലയമാണ് കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് മോസ്ക്ക് (King Abdullah Financial District (KAFD) Mosque). ഇത് മറ്റൊരു അത്ഭുതമാണ്. മനോഹരമായ ചുവരെഴുത്തുകൾ (calligraphic), ത്രികോണാകൃതിയിലെ സ്ഫടിക രൂപകങ്ങൾ തുടങ്ങി ഇസ്ലാമിക വാസ്തുകലയാണ് ഇതിന്റെ ഡിസൈൻ അവലംബം. ഇത് ജുമ നമസ്ക്കാര മോസ്ക്കുകൂടിയാണ്. 1500 പേരെ ഒരേ സമയം പ്രാർത്ഥനയ്ക്കായി ഉൾക്കൊള്ളാൻ ഈ മോസ്ക്കിനാകും. 6000 സ്ക്വയർ മീറ്ററിലധികമാണ് ഇതിന്റെ വലുപ്പം. സന്ദർശകരെ വിസ്മയിപ്പിക്കുന്ന ഉള്ളടക്കമുണ്ട് എന്നതും കിംഗ് അബ്ദുള്ള മോസ്ക്കിനെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.
അൽ ഹറാം, മദീനയിലെ അൽ മസ്ജിദ് അൻ നവാബി മോസ്ക്കുകൾ
മെക്കയിലെ അൽ ഹറാം, മദീനയിലെ അൽ മസ്ജിദ് അൻ നവാബി മോസ്ക്കുകളാണ് അവസാനമായി പറയുന്നത്. ലോകത്തെ കോടിക്കണക്കിന് ഇസ്ലാം വിശ്വാസികളെ സംബന്ധിച്ച് ആമുഖം ആവശ്യമില്ലാത്ത പുണ്യസ്ഥലങ്ങളാണ് ഇത് രണ്ടും. വിശാസത്തിന്റെ പ്രതീകമായി നിലകാള്ളുന്ന മെക്കയിലെ മസ്ജിദ് അൽ ഹറാം ലോകത്തെ ഏറ്റവും വലിയ പള്ളിയാണ്. 10 ലക്ഷം തീർത്ഥാടകരെ ഉൾക്കൊള്ളാൻ ഈ മസ്ജിദിന് കഴിയും.
ചരിത്രവും സംസ്ക്കാരവും എക്കാലവും മനുഷ്യനെ ആകർഷിക്കുകയും അത്ഭുതത്തോടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്. ടൂറിസത്തിലും വികസന സങ്കൽപ്പങ്ങളിലും വലിയ മാറ്റത്തിന് വാതിൽ തുറക്കുന്ന സൗദി അറേബ്യയിൽ സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന നിരവധി പുണ്യ സ്ഥലങ്ങളുണ്ട്. ആ രാജ്യത്തിന്റെ സാംസ്ക്കാരിക ചരിത്രമാണ് അതുവഴി ലോകത്തിന് മുന്നിൽ സൗദി തുറന്നിടുന്നത്.
the rich cultural heritage and spiritual significance of Saudi Arabia’s captivating mosques, from the historic Masjid Quba to the modern marvel of the KAFD Grand Mosque.