ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാരെ ആകർഷിക്കാവുന്ന സൗജന്യങ്ങൾ, വ്യാജ വാർത്തകൾ എന്നിവയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. അതെ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ വിവിധ പരിശോധനകളില്‍ നിന്ന് രാജ്യമൊട്ടാകെ 4650 കോടി രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുത്ത തുകയെക്കാള്‍ കൂടുതലാണ് ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും കൃത്യസമയത്ത് തടയാനും വസ്തുതകൾ സജീവമായി വോട്ടർമാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർക്ക് നിർദ്ദേശം നൽകി. ചൂടിനെ ചെറുക്കുന്നതിനും ക്രമസമാധാനപാലനത്തിനും പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾക്കും കമ്മീഷൻ ഊന്നൽ നൽകുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പണം, മദ്യം, സൗജന്യങ്ങൾ, മയക്കുമരുന്ന് എന്നിവയുടെ നീക്കവും വിതരണവും തടയാൻ രാപ്പകലില്ലാതെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷകരോട് ഒരു കമ്മീഷൻ കർശന നിർദേശം നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ ചൂടിനെ പ്രതിരോധിക്കുന്നതടക്കം പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്.
സേനയെ മികച്ച രീതിയിൽ വിനിയോഗിക്കുന്നുണ്ടെന്നും ക്രമസമാധാനം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ യോഗത്തിൽ നിരീക്ഷകർക്ക് നിർദേശം നൽകി. മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലും അവർക്ക് അനുവദിച്ചിരിക്കുന്ന പാർലമെൻ്റ് മണ്ഡലത്തിൽ സേനാ സാന്നിധ്യം ലഭ്യമായിരിക്കണമെന്ന് കമ്മീഷൻ അവരെ ഓർമ്മിപ്പിച്ചു. ജില്ലാ ഭരണകൂടം “വൾനറബിലിറ്റി മാപ്പിംഗ്” നീതിപൂർവ്വം നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര നിരീക്ഷകർക്ക് നിർദ്ദേശം നൽകി.
മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിച്ച വിവിധ പരിശോധനകളിലാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരിക്കുന്നത്. മാര്‍ച്ച് ആദ്യം മുതലുള്ള കണക്കനുസരിച്ച് പ്രതിദിനം 100 കോടിയിലധികം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുക്കുന്ന രേഖകളില്ലാത്ത പണത്തിന്റെ കണക്കിലെ ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മീഷന്‍ അറിയിച്ചു. ഫ്ളയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിസ്റ്റിക്സ് നിരീക്ഷണ ടീമുകള്‍, വീഡിയോ വ്യൂവിംഗ് ടീമുകള്‍, അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ ആലപ്പുഴയില്‍ നിന്ന് കണക്കില്ലാതെ കൊണ്ടുവന്ന 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്.
The Election Commission’s directive to observers highlights the importance of curbing fake news and misinformation during the Lok Sabha polls. Learn more about their efforts to ensure transparency and accuracy in the electoral process.