2024ലെ മിസ് ടീൻ ഇൻ്റർനാഷണൽ ഇന്ത്യ കിരീടം നേടി മാവേലിക്കര സ്വദേശിനിയായ കെസിയ മെജോ . രാജ്യത്തെ കൗമാരക്കാരിലെ സുന്ദരിയായിട്ടാണ് ഇപ്പോള്‍ അബുദാബിയില്‍ താമസിക്കുന്ന കെസിയ തെരഞ്ഞെടുക്കപ്പെട്ടത്.വ്യാഴാഴ്ച ജയ്പൂരിൽ നടന്ന മിസ് ടീൻ ദിവ സൗന്ദര്യമത്സരത്തിലാണ് കെസിയ മെജോ മിസ് ടീൻ ഇൻ്റർനാഷണൽ ഇന്ത്യ കിരീടം ചൂടിയത്.
ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്നുള്ള 29 മത്സരാർത്ഥികളുമായി നേരിട്ടാണ് കെസിയ മെജോ പട്ടം നേടിയത്. അബുദാബി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും, മാവേലിക്കര കിണറ്റുകര മെജോ എബ്രഹാമിന്റെയും സുജ മേജോയുടെയും മകളുമാണ് .. ചലച്ചിത്ര താരം കൂടിയായ കെസിയ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ജൂൺ 29 നും ജൂലൈ 7 നും ഇടയിൽ ന്യൂഡൽഹിയിൽ നടക്കുന്ന മിസ് ടീൻ ഇൻ്റർനാഷണലിൽ കാസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. മറ്റ് വിജയികളായ കാരിസ ബൊപ്പണ്ണ, തനിഷ്‌ക ശര്‍മ്മ, കവിന്‍ റാവു എന്നിവര്‍ യഥാക്രമം മിസ് ടീന്‍ യൂണിവേഴ്സ്, മിസ് ടീന്‍ എര്‍ത്ത്, മിസ് ടീന്‍ ഗ്രാന്‍ഡ് എന്നീ മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കും.
സൗന്ദര്യ റാണിമാരെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെസിയ നേരത്തെ മിസ് ഇന്ത്യ പ്ലാനറ്റ് 2022 കിരീടം നേടിയിരുന്നു.
Kezia Mejo, a native of Mavelikkara and a student in Abu Dhabi, clinches the title of Miss Teen International India 2024 at the Miss Teen Diva beauty pageant. Learn about her journey to represent India at the Miss Teen International pageant in New Delhi.