സോഫ്റ്റ് ബാങ്കിന്റെ ‘ വിഷന്‍ ഫണ്ട്’ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിലേക്ക്.10,000 കോടി ഡോളറിന്റെ വിഷന്‍ ഫണ്ടാണ് ഐപിഒ ലോഞ്ചിന് ആലോചിക്കുന്നത്.
ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സോഫ്റ്റ് ബാങ്ക് ചില ബാങ്കുകളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജാപ്പനീസ് ടെലികോം-ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ്പായ സോഫ്റ്റ് ബാങ്ക് 100 കോടി ഡോളറിനടുത്ത് ഇന്‍ഡ്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.Ola, OYO, Hike, Paytm, Paytm Mall എന്നിവരാണ് സോഫ്റ്റ് ബാങ്കിന്‍റെ നിക്ഷേപം നേടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍. റിലയന്‍സ് ജിയോയില്‍ 300 കോടി ഡോളര്‍ വരെ വിഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സോഫ്റ്റ് ബാങ്കിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്.