ഇന്ത്യയിലെ മികച്ച എയർപോർട്ടുകൾ
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. പ്രതിവർഷം 60 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിവുള്ള IGI എയർപോർട്ട് വഴി 49 എയർലൈനുകൾ 83 സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തുന്നു. ഈ വിമാനത്താവളം പ്രതിദിന വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതു വരെ ഈ വിമാനത്താവളം ഓപ്പറേറ്റ് ചെയ്തിരുന്നത് ഇന്ത്യൻ എയർ ഫോഴ്സ് ആയിരുന്നു. ഇതിന്റെ നേരത്തെയുള്ള പേര് പാലം എയർപോർട്ട് എന്നായിരുന്നു.
ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ
ഇന്ത്യയിലെ മെട്രൊ നഗരമായ മുംബൈയിലെ പ്രധാന വിമാനത്താവളമാണ് ഛത്രപതി അന്താരാഷ്ട്രവിമാനത്താവളം. മുൻപ് ഇത് സഹാർ എയർപോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇത്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഡൽഹിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ ഒമ്പതാമത്തെയും ലോകത്തിലെ ഏറ്റവും തിരക്കേറിയ 25-ാമത്തെ വിമാനത്താവളവുമായി ഇത്.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു
കർണാടകയിലെ ആദ്യത്തെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം കൂടിയാണിത്. ബെംഗളൂരു എയർപോർട്ട്
ഔദ്യോഗികമായി കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് എന്നാണറിയപ്പെടുന്നത് . 4,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ബെംഗളൂരു എയർപോർട്ട്, നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ വടക്ക് ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പൊതു-സ്വകാര്യ കൺസോർഷ്യമായ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (BIAL) ഉടമസ്ഥതയിലാണിത്.
യാത്രക്കാരുടെ എണ്ണം, സർവ്വീസുകളുടെ എണ്ണം എന്നിവ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. ഡൽഹിയിലെയും മുംബൈയിലെയും വിമാനത്താവളങ്ങൾക്ക് പിന്നിൽ , ഏഷ്യയിലെ ഏറ്റവും തിരക്കേറിയ 26-ാമത്തെ വിമാനത്താവളമാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ, വിമാനത്താവളം 37.5 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് ഉൾക്കൊണ്ടത്
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
തമിഴ്നാടിൻ്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിൽ നിന്നും അതിൻ്റെ മെട്രോപൊളിറ്റൻ ഏരിയയിലേക്കും സർവീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം. നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായി തിരുസുലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളവും രാജ്യത്തെ അന്താരാഷ്ട്ര ഫ്ളൈറ്റ് ട്രാഫിക്കിൽ മൂന്നാമതുമാണ്. 2018-ലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ 49-ആമത്തെ വിമാനത്താവളം കൂടിയായിരുന്നു ഇത്. 2023-24 സാമ്പത്തിക വർഷത്തിൽ 21 ദശലക്ഷത്തിലധികം യാത്രക്കാരെ ഈ വിമാനത്താവളം കൈകാര്യം ചെയ്തു.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം, കൊൽക്കത്ത
കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രാഥമിക വ്യോമയാന കേന്ദ്രമാണിത്. നഗരമധ്യത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്ത എയർപോർട്ട് എന്നും ഡം ഡം എയർപോർട്ട് എന്നും അറിയപ്പെടുന്നു 1924-ൽ തുറന്ന കൊൽക്കത്ത വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ്.
6.64 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന കൊൽക്കത്ത എയർപോർട്ട് രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തെ ഏറ്റവും വലിയ വ്യോമഗതാഗത കേന്ദ്രവും പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നാണ്. മറ്റൊന്ന് സിലിഗുരിയിലെ ബാഗ്ഡോഗ്രയാണ് . 2023–24 സാമ്പത്തിക വർഷത്തിൽ ഏകദേശം 20 ദശലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി കടന്നുപോയത്. ഡൽഹി , മുംബൈ , ബാംഗ്ലൂർ , ഹൈദരാബാദ് , ചെന്നൈ വിമാനത്താവളങ്ങൾക്ക് ശേഷം യാത്രക്കാരുടെ തിരക്കിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ ആറാമത്തെ തിരക്കേറിയ വിമാനത്താവളമായി ഇത് മാറി.എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ ബേസ് ആയി പ്രവർത്തിക്കുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി
ഇന്ത്യയിലെ പൊതു-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം ആയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 5,500 ഏക്കറിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. കൊച്ചി വിമാനത്താവളം 32 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് . അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവ് കൂടിയാണ് കൊച്ചി എയർപോർട്ട്.
രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട്, ഹൈദരാബാദ്
ഹൈദരാബാദിൽ പ്രവർത്തിക്കുന്ന കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. GMR ഹൈദരാബാദ് ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (GHIAL)ന്റെ നടത്തിപ്പ് ഇത് പൊതു-സ്വകാര്യ കൺസോർഷ്യമായ GMR ഗ്രൂപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, തെലങ്കാന സർക്കാർ എന്നിവ സംയുക്തമായാണ്. 5,500 ഏക്കർ വിസ്തൃതിയിൽ നിർമ്മിച്ച ഇത് വിസ്തീർണ്ണം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം
1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായി. ആദ്യം കൊല്ലം ആശ്രാമം മൈതാനത്തോട് ചേർന്നായിരുന്നു ഈ വിമാനത്താവളം. 1935-ൽ തിരുവനന്തപുരത്തേക്ക് സർ.സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് വീമാന സർവീസുകൾ ഉണ്ട്.
ഇന്ത്യൻ ഏയർ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനത്തും രണ്ട് സൈനികാവശ്യത്തിനായുള്ള വിമാനത്തവളങ്ങളും ഇതിനു സമീപം ഉണ്ട്. സ്ഥിരമായുള്ള ഷെഡ്യൂൾഡ് സർവീസുകൾക്കു പുറമേ, ഫസ്റ്റ് ചോയ്സ് ഏയർ വേയ്സ്, ലണ്ടൻ ഗാറ്റ്‌വിക്ക്, മൊണാർക്ക് മുതലായ ചാർട്ടേർഡ് സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച് ഇവിടെ ലാന്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്. ശ്രീലങ്ക, മാലിദ്വീപ് എന്നിവയോട് ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക് പോകുവാനായി തിരുവനന്തപുരത്തു നിന്ന് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം.
ഇത് ഗേറ്റ് വേ ഓഫ് മലബാർ എന്ന പേരിലും അറിയപ്പെടുന്നു. കരിപ്പൂർ എയർപോർട്ട് അല്ലെങ്കിൽ കാലിക്കറ്റ് എയർപോർട്ട് എന്നും പറയാറുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ മലബാർ മേഖലകളിലുള്ള ആളുകൾ ഇത് വഴി സേവനം ഉപയോഗിക്കുന്നു. അന്തർദേശീയ യാത്രക്കാരുടെ കണക്ക് നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കാര്യത്തിൽ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവുമാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ടേബിൾടോപ്പ് റൺവേയുള്ള രാജ്യത്തെ ചുരുക്കം ചില വിമാനത്താവളങ്ങളിൽ ഒന്നാണിത്.
ഡാബോലിം അന്താരാഷ്ട്ര വിമാനത്താവളം, ഗോവ
ഗോവ സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് ഡാബോലിം വിമാനത്താവളം ഗോവയിലെ ഡാബോലിം എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പൊതുജനങ്ങൾക്കും കൂടാതെ ഇന്ത്യൻ നേവി, ഇന്ത്യൻ കര സേന എന്നിവരും ഉപയോഗിക്കുന്നു.
The top airports in India, from Delhi’s Indira Gandhi International to Mumbai’s Chhatrapati Shivaji International. Discover key details, including passenger numbers, facilities, and more.