ജോലി ഒഴിവുകളിൽ കൂടുതൽ പുതുമുഖങ്ങളെ നിയമിക്കാൻ ശ്രമിക്കുകയാണ് സ്റ്റാർട്ടപ്പുകൾ. അവരുടെ പോസ്റ്റിംഗുകളുടെ പകുതിയും പുതുമുഖങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് foundit നടത്തുന്ന വിലയിരുത്തൽ വ്യക്തമാക്കുന്നു.
സ്റ്റാർട്ടപ്പുകളുടെ നിയമനങ്ങളിൽ 9% വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് തൊഴിലവസരങ്ങൾ കൂടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ 37% വർധന ഉണ്ടായതായും Foundit എടുത്തുകാട്ടി. മൊത്തത്തിലുള്ള നിയമന സൂചിക 2024 മാർച്ചിലെ 276 ൽ നിന്ന് 2024 ഏപ്രിലിൽ 300 ആയി മാറി. ഐടി, കൺസൾട്ടിംഗ്, മാർക്കറ്റിംഗ് എന്നിവയാണ് ഡിമാൻഡിൽ ഇടിവ് കാണിക്കുന്ന തൊഴിൽ റോളുകൾ.
സ്റ്റാർട്ടപ്പുകൾ നൽകുന്ന മൊത്തം ജോലികളുടെ എണ്ണത്തിൽ 14 ശതമാനം വർധനവുണ്ടായി. എന്നാൽ 60% സീനിയർ ജീവനക്കാർക്കും ഡിമാന്റില്ലാതായി. ലഭ്യമായ എല്ലാ ജോലികളുടെയും 53%ത്തിൽ കൂടുതൽ പുതുമുഖങ്ങളെയാണ് നിയമിച്ചത്. 3 വർഷം വരെ പരിചയമുള്ളവരെ മാത്രമേ സ്റ്റാർട്ടപ്പുകൾ പരിഗണിക്കുന്നുള്ളൂ.
Quess സിഇഒ ശേഖർ ഗരിസ പറയുന്നതനുസരിച്ച് സ്റ്റാർട്ടപ്പുകൾ പുതിയ ഗ്രാജ്വേറ്റ്സിനെ റിക്രൂട്ട് ചെയ്യുന്നതിലേക്ക് കൂടുതൽ താൽപര്യം കാണിക്കുന്നു, അവരുടെ ജോലികളിൽ പകുതിയിലേറെയും പുതുമുഖങ്ങളെ ലക്ഷ്യം വെക്കുന്നു.
ഐടി സേവന മേഖലയിലെ സ്റ്റാർട്ടപ്പുകൾ 2023 ഏപ്രിലിനും 2024 ഏപ്രിലിനും ഇടയിൽ 20 ശതമാനത്തിൽ നിന്ന് 23 ശതമാനമായി വർധന രേഖപ്പെടുത്തി. ഇൻ്റർനെറ്റ്, ബിഎഫ്എസ്ഐ/ഫിൻടെക്, മീഡിയ & എൻ്റർടൈൻമെൻ്റ് വ്യവസായങ്ങളിലെ സ്റ്റാർട്ടപ്പുകൾ എന്നിവ 2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെയുള്ള നിയമനത്തിൽ നേരിയ ഇടിവിനു സാക്ഷ്യം വഹിച്ചു. അതേസമയം, വിദ്യാഭ്യാസം/ഇ-ലേണിംഗ്/എഡ്ടെക് വ്യവസായങ്ങളിലെ സ്റ്റാർട്ടപ്പുകൾ ഏപ്രിലിൽ സ്ഥിരമായ വളർച്ച രേഖപ്പെടുത്തി.
The latest hiring trends in startups, with a focus on increased recruitment of freshers and a rise in job opportunities. Learn about the shifts in demand for job roles and industries.
For comprehensive details and terms and conditions, please refer to the company’s original website before applying