ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായ സാരിയണിഞ്ഞു ടോക്കിയോ നഗരവീഥിയിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാകുന്നത്. സംരംഭകയും , മോഡലും. പഞ്ചാബി നടിയുമായ മഹി ശർമയാണ് പരമ്പരാഗതമായ ഇന്ത്യൻ വേഷത്തില്‍ വന്ന് ആളുകളെ ഞെട്ടിച്ചത്. ഡിജിറ്റൽ ക്രിയേറ്ററും, ട്രാവലറുമായ മഹി ശർമ്മ തന്റെ maahieway എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
സംരംഭകയായ മഹി ശർമ your designstory എന്ന ക്രിയേറ്റീവ് ഏജൻസിയുടെ സഹ സ്ഥാപകയാണ്. വിവിധ ബ്രാൻഡുകളെയും , ഡിജിറ്റസിൽ ക്രീയേറ്റർമാരെയും സിനിമകളെയും അവരുടെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന ഉള്ളടക്കം നിർമ്മിക്കാൻ സഹായിക്കുന്ന ഏജൻസിയാണ് മഹിയുടെ YDS .
2015-ലെ ‘ഫേസ് ഓഫ് അമൃത്‌സർ’ മത്സരത്തിലെ വിജയിയായ മഹി ശർമ്മ പേരുകേട്ട മോഡലും പഞ്ചാബി സിനിമയിലെ നടിയുമാണ്. 2016-ൽ ദുല്ല ഭാട്ടി എന്ന ചിത്രത്തിലൂടെയാണ് മഹി അരങ്ങേറ്റം കുറിച്ചത്, ഒരു മോഡലെന്ന നിലയിൽ റൂൺ വാർഗി, കാംഗി, ജിന്ന തേരാ മെയ്ൻ കർദി തുടങ്ങിയ ഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടോക്കിയോ നഗരത്തിൽ പരമ്പരാഗത വസ്ത്രമണിഞ്ഞ് നടക്കുന്ന യുവതിയെ കൗതുകത്തോടെ ജനക്കൂട്ടം നോക്കുന്നതാന് വീഡിയോയെ വൈറൽ ആക്കുന്നത്. നീല സാരിയും അഴിച്ചിട്ട നീളൻ മുടിയുമൊക്കെ ആളുകളുടെ ശ്രദ്ധ കവർന്നതായി വീഡിയോയില്‍ വ്യക്തമാണ്. പലരും അത്ഭുതത്തോടെ മഹി ശർമ്മയെ നോക്കുന്നതും വീഡിയോയില്‍ കാണാം.
കുട്ടികളുടെ മുഖത്തുണ്ടായ അമ്പരപ്പ് തന്നെയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. റോഡില്‍ നിന്നവരെല്ലാം മഹി ശർമ്മയുടെ ചിത്രങ്ങള്‍ പകർത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞ് ആളുകള്‍ക്കിടയിലൂടെ നടക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ആളുകള്‍ ഇത്രയും ഞെട്ടുമെന്ന് കരുതിയില്ലെന്നും മഹി ശർമ്മ വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
Indian digital content creator Mahi Sharma’s stroll in Tokyo wearing a traditional sari has gone viral, sparking global discussions on cultural appreciation and fashion.