യുഎസിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാൾ ഇന്ത്യക്കാരനാണ് എന്ന് പറയുന്നത് ഇന്ത്യയിലുള്ള എല്ലാവർക്കും അഭിമാനം തന്നെയാണ്. പ്രമുഖ ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സി-സ്യൂട്ട് കോമ്പ് പുറത്തിറക്കിയ ഏറ്റവും കൂടുതൽ വരുമാനമുള്ള സിഇഒമാരുടെ രണ്ട് ലിസ്റ്റുകളിലും പേര് വന്നിരിക്കുന്ന ആ ഇന്ത്യക്കാരൻ പാലോ ആൾട്ടോ നെറ്റ്വർക്കിൻ്റെ സിഇഒയും ചെയർമാനുമായ ഇന്ത്യക്കാരൻ നികേഷ് അറോറയാണ്.
രണ്ടു മെട്രിക്സുകൾ പ്രകാരം ആണ് ഈ കണക്കുകൾ നിശ്ചയിക്കുന്നത്. ഒന്ന് ഓഫർ ചെയ്യുന്ന ശമ്പളവും, രണ്ട് ലഭിച്ച ശമ്പളവും. 2023-ൽ കയ്യിൽ ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ യുഎസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഇഒമാരുടെ പട്ടികയിൽ അറോറ പത്താം സ്ഥാനത്താണ്. ഒരു വർഷം ലഭിച്ച മൊത്തം ശമ്പളത്തിന്റെയും കണക്ക് $266.4 മില്യൺ ആണ്. കൂടാതെ, 151.4 മില്യൺ ഡോളർ വരുമാനമുള്ള അറോറയ്ക്ക് 2023-ൽ ഓഫർ ചെയ്തിരുന്ന ശമ്പളം പ്രകാരം യുഎസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഇഒമാരിൽ നാലാം സ്ഥാനമാണ് ഉള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ ഈ ലിസ്റ്റുകൾ പ്രകാരം ഉയർന്ന എക്സിക്യൂട്ടീവുകളുടെ വരുമാനം ആണ് ചർച്ച ചെയ്യപ്പെടുന്നത്.
ഗൂഗിളിൻ്റെ സിഇഒ സുന്ദർ പിച്ചൈയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും സിലിക്കൺ വാലിയിലെ പ്രമുഖരാണെങ്കിലും ഇരു വിഭാഗത്തിലും രണ്ടുപേരും ആദ്യ പത്തിൽ ഇടം നേടിയില്ല. 2023-ൽ, എഐ ഉൾപ്പെടെ ഉള്ള പുരോഗതി ഉൾപ്പെടെ, മൈക്രോസോഫ്റ്റിൻ്റെ സുപ്രധാന നേട്ടങ്ങൾക്കിടയിലും ഇവരുടെ പേരുകൾ ഈ ലിസ്റ്റിൽ വരാത്തത് ഞെട്ടിക്കുന്നതാണ്. ലിസ്റ്റിലെ അവരുടെ അഭാവം പാലോ ആൾട്ടോ നെറ്റ്വർക്കിൽ അറോറ നേടിയ അതുല്യമായ സാമ്പത്തിക വിജയം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
2023-ൽ 1.4 ബില്യൺ ഡോളർ സമ്പാദിച്ച ടെസ്ല സിഇഒ എലോൺ മസ്കാണ് ഈ പട്ടികയുടെ മുൻനിരയിൽ ഉള്ളത്. അദ്ദേഹത്തിന് പിന്നാലെ പാലന്തിർ ടെക്നോളജീസിൻ്റെ സിഇഒ അലക്സാണ്ടർ കാർപ്പും 1 ബില്യൺ ഡോളർ മറികടക്കുന്ന ഏക സിഇഒ ആണ്. നികേഷ് അറോറ 2018 മുതൽ പാലോ ആൾട്ടോ നെറ്റ്വർക്കിൻ്റെ അമരത്തിരിക്കുന്ന ആളാണ്. കോർപ്പറേറ്റ് ലോകത്തിൻ്റെ നെറുകയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര വിവിധ ഉന്നത കമ്പനികളിലെ ശ്രദ്ധേയമായ സ്ഥാനങ്ങളുടെയുള്ള ഒരു പരമ്പരയാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് (ഇപ്പോൾ IIT-BHU) ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ബിരുദവും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും ബോസ്റ്റൺ കോളേജിൽ നിന്ന് എംഎസ്സിയും നേടിയാണ് അറോറയുടെ കരിയർ ആരംഭിച്ചത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നികേഷിന്റെ ജനനം. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ്റെ മകനായി ജനിച്ച അറോറ ഡൽഹിയിലെ എയർഫോഴ്സ് പബ്ലിക് സ്കൂളിലാണ് പഠിച്ചത്. അറോറയുടെ വ്യക്തിജീവിതവും ഒരുപോലെ വ്യത്യസ്തമാണ്. പ്രമുഖ വ്യവസായി കരം ചന്ദ് ഥാപ്പറിൻ്റെ ചെറുമകൾ ആയിഷ ഥാപ്പറിനെ ആണ് അറോറ വിവാഹം ചെയ്തിരിക്കുന്നത്. പാലോ ആൾട്ടോ നെറ്റ്വർക്കുകളെ അറോറ തുടർന്നും നയിക്കുന്നതിനാൽ, യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാളെന്ന അദ്ദേഹത്തിൻ്റെ അംഗീകാരം കൂടുതൽ സഹായകം ആവുമെന്ന പ്രതീക്ഷയിലാണ്. 15.14 കോടി ഡോളറാണ് (1261.15 കോടി രൂപ) ഈ 56 കാരന്റെ 2023 ലെ വരുമാനം.
2000-ൽ ഡച്ച് ടെലികോംമിന് കീഴിൽ ടി-മോഷൻ എന്നൊരു സ്ഥാപനത്തിന് തുടക്കമിട്ടു. ഇതാണ് പിന്നീട് ടി മൊബൈലിന്റെ പ്രധാന സേവനങ്ങളിലൊന്നായത്. ഡച്ച് ടെലികോമിന്റെ ടി മൊബൈൽ ഇന്റർനാഷണൽ ഡിവിഷന്റെ ചീഫ് മാർക്കറ്റിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.
2004 ലാണ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ യൂറോപ്പ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ കമ്പനിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. കൂടാതെ സീനിയർ വൈസ് പ്രസിഡന്റ്, ചീഫ് ബിസിനസ് ഓഫീസർ സ്ഥാനവും വഹിച്ച അദ്ദേഹം 10 വർഷത്തോളം ഗൂഗിളിലുണ്ടായിരുന്നു. തുടർന്നാണ് 2014ലാണ് സോഫ്റ്റ് ബാങ്കിലെത്തുന്നത്. ഇതിന് ശേഷം 2018-ൽ പാലോ ആൾട്ടോ നെറ്റ് വർക്ക്സിന്റെ ഭാഗമായി. നിലവിൽ കമ്പനി മേധാവിയാണ് നികേഷ്.
Nikesh Arora, CEO of Palo Alto Networks, is among the top 10 highest-paid CEOs in the US for 2023. Discover his impressive earnings and career journey.