കേന്ദ്രസർക്കാർ അവതരിപ്പിച്ച യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളും. മഹാരാഷ്ട്ര സർക്കാർ ആണ് ആദ്യം തീരുമാനമെടുത്തത്. ഞായറാഴ്ച ചേർന്ന ഏക്നാഥ് ഷിൻഡെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2024 മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ സില പരിഷത്ത് ജീവനക്കാർക്കടക്കം മുഴുവൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കുമായി പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കും. ഏക്നാഥ് ഷിൻഡെ സർക്കാരിൻ്റെ കാലാവധി ഈ വർഷം നവംബറിൽ അവസാനിച്ചു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര കടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം. ഇക്കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി മന്ത്രിസഭ കേന്ദ്രസർക്കാർ ജീവനക്കാർക്കായി യൂണിഫൈഡ് പെൻഷൻ സ്കീം അവതരിപ്പിച്ചത്. നിലവിലെ നാഷണൽ പെൻഷൻ സ്കീമി (എൻപിഎസ്) നെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം. കൂടാതെ, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയാണ് സർക്കാർ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
2025 ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന യുപിഎസിലൂടെ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു. വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം തുക പെൻഷനായി നൽകുന്നമെടക്കം ആകർഷകമാണ് യുപിഎസ്.
23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രയോജനപ്രദമാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൂടാതെ, സംസ്ഥാന സർക്കാരുകളും പദ്ധതി നടപ്പിലാക്കണമെന്ന ആഗ്രഹവും കേന്ദ്രത്തിനുണ്ട്. സംസ്ഥാന സർക്കാരുകൾ കൂടി പദ്ധതി നടപ്പിലാക്കിയാൽ യുപിഎസ് ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷമായി ഉയരും. എൻപിഎസ് ഗുണഭോക്താക്കൾക്ക് യുപിഎസിലേക്ക് മാറാനുള്ള അവസരവും കേന്ദ്രം നൽകുന്നുണ്ട്.
അതേസമയം യുപിഎസ് നടപ്പിലാക്കുന്നതിലൂടെ പെൻഷൻ വിതരണത്തിന് ഏകദേശം 6250 കോടി രൂപ കേന്ദ്രസർക്കാരിന് അധികമായി വകയിരത്തേണ്ടിവരുമെന്ന റിപ്പോർട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ പെൻഷൻ വിതരണത്തിന് (പ്രതിരോധം, റെയിൽവേ എന്നിവ ഒഴിച്ച്) 79,241 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. മുൻവർഷത്തേക്കാൾ 6.1 ശതമാനം വർധനയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
സ്കീം എങ്ങനെ പ്രവർത്തിക്കുന്നു?
1. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ
യുപിഎസിന് കീഴിൽ, കുറഞ്ഞത് 25 വർഷത്തെ സേവനത്തോടെ വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അവരുടെ അവസാന 12 മാസത്തെ സേവനത്തിൽ അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% പെൻഷൻ ലഭിക്കും. 25 വർഷത്തിൽ താഴെ സേവനമുള്ള ജീവനക്കാർക്ക്, പെൻഷൻ സേവനമനുഷ്ഠിച്ച വർഷങ്ങൾക്ക് ആനുപാതികമായിരിക്കും, യോഗ്യത നേടുന്നതിന് കുറഞ്ഞത് 10 വർഷം ആവശ്യമാണ്.
2. ആശ്രിതർക്ക് കുടുംബ പെൻഷൻ
വിരമിക്കലിന് ശേഷം ഒരു സർക്കാർ ജീവനക്കാരൻ മരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ, അവരുടെ ആശ്രിതർക്ക് ജീവനക്കാരൻ അവസാനം എടുത്ത പെൻഷൻ്റെ 60% തുല്യമായ കുടുംബ പെൻഷൻ ലഭിക്കും.
3. എല്ലാ വിരമിച്ചവർക്കും മിനിമം പെൻഷൻ ഉറപ്പ്
സർവീസ് കാലയളവിലെ വരുമാനം കണക്കിലെടുക്കാതെ, വിരമിച്ച ഒരു ജീവനക്കാരനും പ്രതിമാസം 10,000 രൂപയിൽ താഴെ ലഭിക്കില്ലെന്ന് യുപിഎസ് ഉറപ്പാക്കുന്നു. ഈ വ്യവസ്ഥ അവരുടെ കരിയറിൽ കുറഞ്ഞ ശമ്പളമുള്ളവർക്ക് ഒരു സുരക്ഷാ വല വാഗ്ദാനം ചെയ്യുന്നു.
4. ലംപ്-സം വിരമിക്കൽ പേയ്മെൻ്റ്
പ്രതിമാസ പെൻഷനു പുറമേ, വിരമിച്ചവർക്ക് അവരുടെ അവസാനമായി നറുക്കെടുത്ത പ്രതിമാസ ശമ്പളത്തിൻ്റെ (ഡിഎ ഉൾപ്പെടെ) 1/10 ആയി കണക്കാക്കിയ ഒരു ലംപ്-സം പേയ്മെൻ്റും ഓരോ ആറുമാസത്തെ സേവനത്തിനും ലഭിക്കും.
5. പണപ്പെരുപ്പത്തിനെതിരായ സംരക്ഷണം
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കൊപ്പം പെൻഷൻ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ, വ്യവസായ തൊഴിലാളികൾക്കുള്ള (AICPI-IW) അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി, പെൻഷൻ വർദ്ധനയെ ഡിയർനസ് റിലീഫുമായി ബന്ധിപ്പിച്ചുകൊണ്ട് UPS പണപ്പെരുപ്പ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. വിരമിച്ചവർക്ക് കാലക്രമേണ വാങ്ങൽ ശേഷി നഷ്ടപ്പെടുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. നിലവിൽ, അടിസ്ഥാന പെൻഷൻ്റെ 50% ആണ് ഡിയർനെസ് റിലീഫ്.
Unified Pension Scheme (UPS) for state employees, providing guaranteed pensions, family pensions, and inflation protection. The scheme, introduced by the Central Government, is expected to benefit 23 lakh central employees and potentially 90 lakh if adopted by states.