അനിൽ അംബനിയുടെ റിലയൻസ് ക്യാപിറ്റലിനെ ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് സ്വന്തമാക്കിയ കാര്യം എല്ലാവർക്കും അറിയാം. 9,650 കോടി രൂപ മൂല്യമാണ് ഇടപാടിനുള്ളത്. എന്നാൽ ഇടപാട് പൂർത്തിയാക്കാൻ ഹിന്ദുജ ഗ്രൂപ്പ് വായ്പകൾക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ട്രിബ്യൂണൽ നടപടികളെ തുടർന്ന് അടുത്തിടെ ആണ് IIHL ഈ ഇടപാടിന്റെ ആദ്യ ഗഡുവായ 2,750 കോടി രൂപ അടുത്തിടെയാണ് അടച്ചത്. ഹിന്ദുജയും, ഐഐഎച്ച്എല്ലും ഇടപാട് മനഃപ്പൂർവ്വം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് റിലയൻസ് ക്യാപിറ്റലിന് കടം നൽകിയവർ ഇതോടകം രംഗത്തെത്തിയിട്ടുണ്ട്. റിലയൻസ് ക്യാപിറ്റലിൽ പണം കുടുങ്ങിയ നിരവധി നിക്ഷേപകർ നിലവിൽ പ്രതീക്ഷയർപ്പിക്കുന്നത് ഹിന്ദുജ ഇടപാടിലാണ്.
റിലയൻസ് ഡീൽ പൂർത്തിയാക്കാൻ ഹിന്ദുജ നിലവിൽ പുതിയ തന്ത്രം പുറത്തെടുക്കുകയാണ്. കമ്പനി പ്രതീക്ഷിക്കുന്ന പലിശയിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവാണ് പുതിയ നീക്കങ്ങൾക്കു കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐഐഎച്ച്എൽ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 3,000 കോടി രൂപ സമാഹരിക്കാണാണ് ശ്രമം.
ഇതിനായുള്ള ഓഫർ രേഖകൾ കമ്പനി സമർപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഐഐഎച്ച്എൽ ബിഎസ്ഇയിൽ എൻസിഡി ഓഫർ ഡോക്യുമെന്റ് ഫയൽ ചെയ്തിട്ടുണ്ട്. 3.5 വർഷമാകും പ്രസ്തുത എൻസിഡിയുടെ കാലാവധി. അടുത്ത ആഴ്ച ആദ്യം സബ്സ്ക്രിപ്ഷൻ ആരംഭിക്കുമെന്നാണു സൂചന. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം റിലയൻസ് ക്യാപിറ്റൽ ഡീലിനായി വിനിയോഗിക്കും.
അതേസമയം 4,300 കോടി രൂപയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇടപാടിന്റെ മറുഭാഗം സമാന്തരമായി നടക്കുന്നു. നിയന്ത്രണ അനുമതികൾ സ്വീകരിക്കുന്നതിനും, അഡ്മിനിസ്ട്രേറ്ററുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും വിധേയമായിരിക്കുമെന്നു വൃത്തങ്ങൾ പറഞ്ഞു. വായ്പ തന്നെയാണ് പ്രതീക്ഷിക്കുന്നത്.
എൻസിഎൽടി നിർദേശപ്രകാരം ക്രെഡിറ്റേഴ്സ് കമ്മിറ്റിയുടെ നിയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ച ഇക്വിറ്റി ഘടകമായ 2,750 കോടി രൂപ ഇനി തിരിച്ചുകിട്ടില്ല എന്നതിനാൽ തന്നെ ഇടപാട് പൂർത്തിയാക്കാതെ ഹിന്ദുജയ്ക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. ഐഐഎച്ച്എല്ലിന്റെ 9,650 കോടി രൂപയുടെ റെസലൂഷൻ പ്ലാൻ 2024 ഫെബ്രുവരി 27-നാണ് ട്രൈബ്യൂണലിന്റെ മുംബൈ ബ്രാഞ്ച് അംഗീകരിച്ചത്. ഇതുവരെ ഡീൽ ക്ലോസ് ചെയ്യാൻ സാധിച്ചിട്ടില്ല.
Hinduja Group’s IndusInd International Holdings Ltd (IIHL) plans to raise ₹3,000 crore through non-convertible debentures (NCDs) to fund the acquisition of Reliance Capital. This move is part of a ₹4,300 crore deal, with IIHL having already secured ₹2,750 crore in equity.