വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനോദ്‌ഘാടനം ഡിസംബറിലാകും നടക്കുക. അതിനു മുന്നോടിയായുള്ള ട്രയൽ റൺ വിജയകരമായി തുടരുന്നു. ചരക്കുമായി തുറമുഖത്തു വന്ന 19 കപ്പലുകളിൽ നിന്നായി സർക്കാരിന് എന്തെങ്കിലും വരുമാനം കിട്ടിത്തുടങ്ങിയോ? അതെ വരുമാനം ലഭിച്ചു തുടങ്ങി കോട്ടോ. ചരക്കുകൾ വന്നതിലൂടെ 4.7 കോടി രൂപയുടെ നികുതി വരുമാനം ഇതുവരെ സംസ്ഥാന സർക്കാരിന് ലഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ ഇച്ഛാ ശക്തിക്കു ലഭിച്ച ആദ്യ പ്രതിഫലമാണിത്.
2024 ജൂലൈ 11-ന് ട്രയൽ റൺ ആരംഭിച്ച ശേഷം നികുതി ഇനത്തിൽ ഒക്ടോബർ 1 വരെയുള്ള കണക്ക് എടുക്കുമ്പോൾ 19 കപ്പലുകളിലായി ഇതിനകം 4.7 കോടി രൂപ സർക്കാരിന് നികുതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.
ഇതുവരെ 26 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്. ബാക്കിയുള്ള കപ്പലുകളിൽ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ എത്തിയതിന്റെ 10% കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്യുവാനും വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചു.
68000-കണ്ടെയ്നറുകൾ ആണ് ട്രയൽ അടിസ്ഥാനത്തിൽ തുറമുഖം ഇതുവരെ കൈകാര്യം ചെയ്‌തത്. 24000 ത്തിലധികം കണ്ടെയ്‌നറുകൾ (TEU) വഹിക്കാൻ ശേഷിയുള്ളതാണ് ഇവിടമിപ്പോൾ . MSC Anna എന്ന കപ്പലിൽ നിന്നും 10,000-ത്തിലധികം കണ്ടെയ്‌നറുകൾ (TEU) കയറ്റിറക്കുകൾ ചെയ്തതിലൂടെ ഒരു കപ്പലിൽ ഏറ്റവും അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത ഇന്ത്യയിലെ തുറമുഖം എന്ന നേട്ടവും വിഴിഞ്ഞത്തിന് ലഭിച്ചു.
2045 ൽ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുമെന്നതായിരുന്നു അദാനി ഗ്രൂപ്പുയുണ്ടാക്കിയ ആദ്യ കരാർ. എന്നാൽ ആദ്യഘട്ടം വൈകിയതിനെ തുടർന്ന് സ്വീകരിച്ച നടപടികളുടെയും, ഒത്തു തീർപ്പു ചർച്ചകളുടെയും ഫലമായി ആദ്യ കരാറിൽ നിന്നും വ്യത്യസ്തമായി 17 വർഷം മുമ്പ് 2028 ൽ തന്നെ തുറമുഖത്തിന്റെ നാല് ഘട്ടങ്ങളും പ്രവർത്തനസജ്ജമാകും. ഇതിലൂടെ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അനവധി തൊഴിലവസരങ്ങളും, വ്യാവസായിക സാധ്യതകളും, ലോജിസ്റ്റിക്സ് പാർക്കുകളുമടക്കം വൻ വികസന കുതിപ്പ് സംസ്ഥാനത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
The Vizhinjam project is set for official inauguration in December, with successful trial runs generating Rs 4.7 crore in tax revenue from 19 ships. Discover the port’s capacity, achievements, and future economic impact on Kerala.