Dyson WashG1 ഇന്ത്യയിൽ അവതരിപ്പിച്ച് ഡൈസൺ. വെറ്റ് ഫ്ലോർ ക്ലീനിങ് വിഭാഗത്തിൽ കമ്പനിയുടെ ആദ്യ പ്രൊഡക്റ്റ് ആണിത്. ഈർപ്പമുള്ളതും ഉണങ്ങിയതുമായ അഴുക്കിനെ ഒരുപോലെ വൃത്തിയാക്കാൻ പാകത്തിലാണ് ഈ കോഡ്ലെസ് ക്ലീനറിന്റെ വരവ്. ഡ്യുവൽ കൗണ്ടർ റോട്ടേറ്റിങ് മൈക്രോഫൈബർ റോളറുകളാണ് Dyson WashG1ന്റെ സവിശേഷത. ഇതോടൊപ്പം തറയിലെ അഴുക്കും പാടുകളും കളയാവുന്ന വേറിട്ട ഹൈഡ്രേഷൻ സംവിധാനവും വാഷ് ജി1ന്റെ പ്രത്യേകതയാണ്.
ഒരു ലിറ്റർ വാട്ടർ ടാങ്കിൽ നിന്നും റോളറിന്റെ 26 ഭാഗങ്ങളിലേക്ക് വെള്ളമെത്തും. ഇതിലൂടെ അനായാസം തറയിലെ അഴുക്ക് കളയാം. 64800 ഫിലമെന്റുകൾ റോളറിലെ മൈക്രോഫൈബറിൽ ഉൾക്കൊള്ളുന്നതായി കമ്പനി അവകാശപ്പെടുന്നു. ജലാംശം വലിച്ചെടുത്ത് അഴുക്കിനെ വേർതിരിക്കാൻ ഇത് സഹായിക്കും. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ ക്ലീനർ ഉപയോഗിച്ച് 3100 സ്ക്വയർ ഫീറ്റ് നിലം വൃത്തിയാക്കാനാകും. ഇത് കൊണ്ട് തന്നെ വിശാലമായ ഇടം വത്തിയാക്കാൻ ഇത് അനുയോജ്യമാണ്.
അഴുക്ക് വേർതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണ് Dyson WashG1നെ വേറിട്ടു നിർത്തുന്നത്. ഈർപ്പമുള്ളതും ഉണങ്ങിയതുമായി മാലിന്യങ്ങളെ വേർതിരിക്കുന്നതിലൂടെ വൃത്തിയായി അവയെ സംസ്കരിച്ചെടുക്കാം. മലിനജലം പുറം തള്ളാനായി പ്രത്യേക ടാങ്കും ഘടിപ്പിച്ചിട്ടുണ്ട്. ഉണങ്ങിയ പൊടികളും മറ്റും വേർതിരിച്ച് ഒരു ട്രേയിൽ ശേഖരിക്കപ്പെടുന്നു. ഈ സംവിധാനത്തിലൂടെ പോടിയും ഈർപ്പവും വെവ്വേറെയാണ് എന്ന് ഉറപ്പ് വരുത്താം.
തറ വൃത്തിയാക്കുമ്പോൾ ഈർപ്പ നില കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഇതിനായി Dyson WashG1ൽ ലോ, മീഡിയം, ഹൈ എന്നിങ്ങനെ വ്യത്യസ്ത ഹൈഡ്രേഷൻ മോഡുകളുണ്ട്. ഓരോ നിലത്തിന്റേയും സ്വഭാവമനുസരിച്ച് ഇതിൽ ഏതെങ്കിലും മോഡ് തിരഞ്ഞെടുക്കാം. പറ്റിപ്പിടിച്ച അഴുക്ക് കളയാൻ ബൂസ്റ്റ് മോഡ് എന്ന ഓപ്ഷനും ഓപ്ഷനും ഉണ്ട്.
മൈക്രോഫൈബർ റോളറുകൾ തിരിയാൻ രണ്ട് മോട്ടോറുകളാണ് Dyson WashG1ലുള്ളത്. ക്ലീനർ തറയിലൂടെ ആയാസരഹിതമായി നീങ്ങാൻ ഇത് സഹായിക്കും. ഡൈസന്റെ ഓമ്നി ഗ്ലൈഡ് എന്ന മോഡലിലേത് പോലെ Dyson WashG1ൽ കാസ്റ്റർ വീലുകളുണ്ട്. ഫർണിച്ചറുകൾക്ക് അടിയിലും ഇടയിലുമുള്ള അഴുക്ക് എളുപ്പത്തിൽ നീക്കാൻ ഇവ സഹായിക്കും.
64900 രൂപ വിലയുള്ള Dyson WashG1 ഡൈസൺ വെബ്സൈറ്റിലും ഇന്ത്യയിലെങ്ങുമുള്ള ഡെമോ സ്റ്റോറുകളിലും ലഭ്യമാണ്. രണ്ട് വർഷം ഗ്യരണ്ടിയും കമ്പനി ഉറപ്പ് നൽകുന്നു.
Dyson launches the WashG1, its first dedicated wet cleaner, in India at Rs 64,900. Equipped with dual rollers and microfiber technology, it tackles liquid and dry debris effectively, offering a high-performance cleaning solution for modern households.