രത്തൻ ടാറ്റയുടെ വിയോഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ അർധസഹോദരൻ നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്തെത്തിയിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നോയലിന് എന്നാൽ ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന വിഭാഗമായ ടാറ്റാ സൺസിന്റെ തലവനാകാൻ കഴിയില്ല. ടാറ്റ ഗ്രൂപ്പ് 2022ൽ കൊണ്ടുവന്ന പ്രത്യേക നിയമമാണ് ഇതിന് കാരണം. ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഓഹരികൾ ടാറ്റ സൺസിന്റെ പക്കലാണ്.
ടാറ്റ സൺസിനും ടാറ്റ ഗ്രൂപ്പിനും ഒരേ ചെയർമാൻ വരരുത് എന്നാണ് 2022ൽ രത്തൻ ടാറ്റയുടെ തീരുമാനപ്രകാരം ടാറ്റ നിയമം കൊണ്ടുവന്നത്. വ്യക്തി താത്പര്യങ്ങൾ ഗ്രൂപ്പിനെ നശിപ്പിക്കാതിരിക്കാനായാണ് രത്തൻ ഇത്തരമൊരു നിയമം കൊണ്ടുവന്നത്. അതിനാൽ നിലവിൽ ട്രസ്റ്റ് ചെയർമാനായ നോയലിന് ടാറ്റ സൺസ് ചെയർമാൻ ആകാനാകില്ല.
എന്നാൽ ടാറ്റ ട്രസ്റ്റിന്റെ 66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്റ്റിന്റെ പക്കൽ ആയതിനാൽ നോയലിനെ ഇത് അത്ര ബാധിക്കില്ല. നേരിട്ട് ടാറ്റ സൺസിനെ നിയന്ത്രിക്കാനുള്ള അർഹത മാത്രമേ നോയലിനു നഷ്ടമാകുകയുള്ളൂ.
2013ലും സമാന അനുഭവം നോയലിന് ഉണ്ടായിട്ടുണ്ട്. അന്ന് രത്തൻ ടാറ്റ രാജിവെച്ച ടാറ്റ സൺസ് ചെയർമാൻ ഒഴിവിലേക്ക് നോയലിന് പകരം സൈറസ് മിസ്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. 2019ൽ നോയൽ സൺസിന്റെ ചെയർമാനാകും എന്ന് കരുതിയെങ്കിലും ടാറ്റാ ട്രസ്റ്റ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആ വഴി അടയുകയായിരുന്നു.
Noel Tata has taken on a significant leadership role as the chairman of Tata Trusts following Ratan Tata’s passing. However, due to a rule change in 2022, he cannot become the chairman of Tata Sons, which prevents him from leading the Tata Group’s main holding company.