ഇന്ത്യയിൽ ആപ്പിൾ നിർമാണവും വിൽപ്പനയും വിപൂലികരിക്കാൻ തയ്യാറെടുത്ത് നിർമാണ കമ്പനിയായ ഫോക്സ്കോൺ. ആപ്പിളിന്റെ നിർമാണം ചൈനയിൽ നിന്നും മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഐഫോൺ 16 പ്രോ സീരീസിന്റെ നിർമാണം തമിഴ്നാട് യൂണിറ്റിലാണ് ആരംഭിക്കുക.
തമിഴ്നാട് അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഫോക്സോണിന് നിക്ഷേപ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന ഗവൺമെന്റിന്റെ സഹകരണത്തോടെ നിരവധി വിദേശ കമ്പനികൾ തമിഴ്നാട്ടിൽ നിർമാണശാലകൾ ആരംഭിച്ചിട്ടുണ്ട്. യുഎസ് ഇലക്ട്രോണിക് ഭീമൻമാരായ ജബിൽ ഈ വർഷമാദ്യം തമിഴ്നാട്ടിൽ 2700 കോടിയുടെ പദ്ധതി കൊണ്ടുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പിൾ നിർമാണശാലയും തമിഴ്നാട്ടിലേക്കെത്തുന്നത്. ഒരു ബില്യൺ ഡോളർ നിക്ഷേപമാണ് ഫോക്സ്കോൺ തമിഴ്നാട്ടിൽ നടത്തുക.
തായ്വാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഫോക്സ്കോൺ ഇന്ത്യൻ ഫാക്ടറിക്കായി 270 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഫോക്സ്കോൺ തമിഴ്നാട് യൂണിറ്റിൻ്റെ ശേഷി വർധിപ്പിച്ച് ഐഫോൺ 16 പ്രോ സീരീസ് നിർമ്മാണം ആരംഭിക്കാനിരിക്കുകയാണ്. ആപ്പിൾ ഇന്ത്യയിൽ നിർമിച്ച ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സ് സീരീസും ഉടൻ പുറത്തിറങ്ങുമെന്ന് കമ്പനി ഈ മാസം ആദ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ആദ്യമായാണ് ആപ്പിളിൻ്റെ ഉയർന്ന നിലവാരമുള്ള ഐഫോൺ സീരീസ് ചൈനയല്ലാത്ത മറ്റൊരു രാജ്യത്ത് നിർമിക്കുന്നത്.
Foxconn is set to produce Apple’s iPhone 16 Pro series at its Tamil Nadu facility, marking a major shift in Apple’s manufacturing strategy. The first “Made in India” models are expected to be available from late October 2024, as Apple diversifies its production.