രാജ്യത്ത് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി മുദ്രാ യോജന (PMMY) കീഴിലെ വായ്പാ പരിധി 20 ലക്ഷമാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം.
2024-25 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതുപോലെ, പ്രധാന്‍മന്ത്രി മുദ്രാ യോജന (PMMY) കീഴിൽ നിലവിലെ 10 ലക്ഷം രൂപ വായ്പാ പരിധിയാണ് നിലവിൽ 20 ലക്ഷമായി ഉയർത്തിയത്.
മുമ്പ് വായ്പകൾ എടുത്ത് വിജയകരമായി തിരിച്ചടച്ച സംരംഭകർക്ക് മുദ്രാ വായ്പാ പരിധി 10 ലക്ഷം രൂപയിൽ നിന്നും 20 ലക്ഷം രൂപയിലേക്ക് ഉയർത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു 20 ലക്ഷം രൂപ വരെ ലഭിക്കുന്ന PMMY വായ്പകൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ഫോർ മൈക്രോ യൂണിറ്റ്സ് (CGFMU) കീഴിൽ ഗ്യാരണ്ടി കവർ ചെയ്യുന്നതാണ്.
2015 ഏപ്രിൽ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി PMMY പദ്ധതി അവതരിപ്പിച്ചത്. ലളിതമായ മൈക്രോ-ക്രെഡിറ്റ് ലഭ്യമാക്കൽ ലക്ഷ്യമിടുന്ന പദ്ധതി, അസംഘടിത, കാർഷികേതര, മൈക്രോ സംരംഭകരെ ലക്ഷ്യമിട്ടുള്ളതാണ്.
PMMY-യുടെ വായ്പകൾ ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ലഭ്യമാകുന്നത്.
നിലവിലെ പദ്ധതിപ്രകാരം, ബാങ്കുകൾ മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ കൊള്ളാട്ടറൽ-ഫ്രീ വായ്പകൾ (ഈടില്ലാതെ നൽകുന്ന വായ്പ) നൽകുന്നുണ്ട്. ശിശു കാറ്റഗറിയിൽ 50,000 രൂപ വരെയും, കിഷോർ കാറ്റഗറിയിൽ 50,000 മുതൽ 5 ലക്ഷം വരെയും, തരുൺ കാറ്റഗറിയിൽ 10 ലക്ഷം രൂപ വരെയുമാണ് അനുവദിക്കുന്ന വായ്പാ തുകകൾ.
The Indian government has raised the Pradhan Mantri Mudra Yojana loan limit to ₹20 lakh. The new Tarun Plus loan category aims to support established entrepreneurs with loans above ₹10 lakh.