സാങ്കേതികവിദ്യയിലൂടെ കേരളത്തിലെ കോടതികളേയും അനുബന്ധ സംവിധാനങ്ങളേയും മികവുറ്റതാക്കാൻ പഠനവുമായി ഡിജിറ്റിൽ സർവകലാശാല. ഹൈക്കോടതികളിലേയും ജില്ലാക്കോടതികളിലേയും നിലവിലെ സാങ്കേതിക സൗകര്യങ്ങൾ, പ്രശ്നങ്ങൾ, പരിഹാരങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിലയിരുത്തുക. സർവകലാശാല സെന്റർ ഫോർ ഇന്റലിജൻസ് ഗവൺമെന്റ് ആണ് “ജുഡീഷ്യൽ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ” പഠനറിപ്പോർട്ട് തയ്യാറാക്കിയത്.
വിവിധ കോടതികളിലെ തീർപ്പാക്കാത്ത കേസുകൾ തീർപ്പാക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് പഠവിഷയം. കേസുകളുടെ ആരംഭം മുതലുള്ള തീരുമാനങ്ങളിൽ നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവ പ്രയോജനപ്പെടുത്താൻ പഠനം ശുപാർശ ചെയ്യുന്നു. ഓട്ടോമേറ്റഡ് ഫീസ്, ഡിജിറ്റൽ പേയ്‌മെൻ്റ് തുടങ്ങിയവയും ശുപാർശയിലുണ്ട്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഹൈക്കോടതി കംപ്യൂട്ടറൈസേഷൻ കമ്മിറ്റി ചെയർമാൻ ജസ്‌റ്റിസ് മുഹമ്മദ് മുഷ്താഖിന് റിപ്പോർട്ട് കൈമാറി.
Kerala’s Digital University conducts a study on enhancing court systems through technology, recommending AI and machine learning to expedite pending cases.