കേരളത്തില്‍ സഹകരണ മേഖലയില്‍ ഇലക്ട്രിക് വെഹിക്കിള്‍ (EV) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു. ഇത്തരമൊരു സംയുക്ത സംരംഭത്തിനു കോസ്ടെക്കും ESYGOയും തുടക്കം കുറിച്ചു. സുപ്രധാനമായ സ്ഥലങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവസംരംഭകര്‍, കുടുംബശ്രീ, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവര്‍ക്ക് ESYGO- COSTECH സൗകര്യമൊരുക്കും. സംസ്ഥാനത്തിലുടനീളം 2000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2030നുള്ളില്‍ ആരംഭിക്കും.
കേരളത്തില്‍ സഹകരണ മേഖലയില്‍ ഇലക്ട്രിക് വെഹിക്കിള്‍ (EV) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നടപ്പിലാക്കുന്നത് വഴി സുസ്ഥിര വികസനത്തിനും ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്‌ഷ്യം. EV ഉപയോഗം പ്രോത്സാഹിപ്പിക്കുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായുള്ള ലക്ഷ്യമാണ്.
24×7 കോഫി ഷോപ്പുകള്‍, ഇന്റര്‍നെറ്റ് കഫേ, പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ (PIC) മുതലായവ സംയോജിപ്പിച്ചുകൊണ്ടുള്ള EV ചാര്‍ജിങ് സ്റ്റേഷന്‍ ആണ് ESYGO- COSTECH വിഭാവനം ചെയ്യുന്നത്.
ഇന്ത്യയില്‍ തന്നെ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ IT Federal കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി Costech. EV ചാര്‍ജിങ് മേഖലയില്‍ ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന വെബസ്റ്റോ ജര്‍മ്മനിയുമായി സാങ്കേതിക സഹകരണത്തോടെ ചെന്നൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണ് ESYGO.
അതിനൂതന സാങ്കേതികവിദ്യയുടെ ശ്രമത്തിന്റെ ഭാഗമായി, നഗര കേന്ദ്രങ്ങള്‍, അര്‍ദ്ധ നഗര പ്രദേശങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാനമായ സ്ഥലങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവസംരംഭകര്‍, കുടുംബശ്രീ, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവര്‍ക്ക് സൗകര്യമൊരുക്കും.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക, ശുദ്ധമായ ഊര്‍ജത്തെ പിന്തുണയ്ക്കുക, പൊതുജനങ്ങള്‍ക്ക് EV അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കേരളത്തിന്റെ വിവിധകാഴ്ചപ്പാടുമായി സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പില്‍ വരുന്നത്.
കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ ഹെവി ഡ്യൂട്ടി സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ ESYGO സ്ഥാപിച്ചു കഴിഞ്ഞു. ടു വീലര്‍, ത്രീ വീലര്‍, കാറുകള്‍ എന്നിവ കൂടാതെ ഹെവി ഡ്യൂട്ടി വെഹിക്കിള്‍ (ബസ്, ട്രക്ക്) എന്നിവയ്ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകളും ESYGO തയ്യാറാക്കുന്നു .
നവീന സാങ്കേതികവിദ്യയും സുരക്ഷയും ഉറപ്പാക്കുന്ന EV ചാര്‍ജിങ് ഉല്‍പ്പന്നങ്ങള്‍ ESYGO ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത ക്ളൗഡ് മാനേജ്മന്റ് സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ചാര്‍ജിങ് ചെയ്യുവാനും പേയ്‌മെന്റ് ചെയ്യുവാനും സൗകര്യമുണ്ടാക്കുന്നു.
ESYGO and Costech have launched a cooperative-based EV charging station project in Kerala, aiming to establish 2,000 stations by 2030. The initiative promotes green infrastructure, supports startups, and creates jobs while providing convenient charging and digital services across the state.