ബോളിവുഡിലെ ഖാൻ, കപൂർ, ജോഹർ കുടുംബങ്ങൾ സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-കുമാർ കുടുംബം. 2024 ഹൂറൂൺ സമ്പന്ന പട്ടിക പ്രകാരം സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുമാർ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്. പഴക്കച്ചവടമെന്ന ചെറിയ സംരംഭത്തിൽ നിന്ന് ആരംഭിച്ചാണ് കുടുംബം സമ്പത്തിൽ ബോളിവുഡിലെ ഏറ്റവും സമ്പന്നരായത് എന്നതാണ് ശ്രദ്ധേയം.
ടി-സീരീസിന്റെ 80 ശതമാനം ഓഹരികളും ഇപ്പോൾ ഭൂഷൺ കുമാറിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ അമ്മാവൻ കിഷൻ കുമാർ കമ്പനിയുടെ 20 ശതമാനത്തിന് അടുത്ത് പങ്കും കയ്യിൽ വെച്ചിരിക്കുന്നു. ടി-സീരിസിന്റെ സഹസ്ഥാപകൻ കൂടിയാണ് കിഷൻ കുമാർ. ഇവർക്ക് പുറമേ ഭൂഷണിന്റെ സഹോദരിമാരായ തുളസി, ഖുശാലി കുമാർ എന്നിവർക്ക് ടി-സീരീസിൽ 250 കോടിയും നൂറ് കോടിയും വീതം വിഹിതമുണ്ട്.
ഭൂഷണിന്റെ പിതാവ് ഗുൽഷൻ കുമാറാണ് ടി-സീരീസിന്റെ സ്ഥാപകൻ. ഗുൽഷൻ എഴുപതുകളിൽ ഡൽഹിയിൽ പഴക്കച്ചവടം നടത്തിയിരുന്നു. അതിനിടെ അദ്ദേഹം പിതാവുമായി ചേർന്ന് ഒരു മ്യൂസിക് കാസറ്റ് കട ആരംഭിച്ചു. അന്ന് സൂപ്പർ കാസറ്റ്സ് എന്നായിരുന്നു കടയുടെ പേര്. അവിടെ നിന്നാണ് മൾട്ടിമീഡിയ സാമ്രാജ്യമായി ടി-സീരീസ് വളർന്നത്. ഇന്ന് ടി-സീരീസിനു കീഴിൽ ഫിലിം സ്റ്റുഡിയോയും ഫിലിം ഇൻസ്റ്റിറ്റ്യൂറ്റും ഉണ്ട്.
Discover how the Kumar family became Bollywood’s wealthiest, with a net worth of Rs 10,000 crore. From fruit vendors to owners of T-Series, the family’s journey is one of remarkable transformation and influence in India’s entertainment industry.