യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ പ്രധാന നിർമാണ പ്രവർത്തനം പൂർത്തിയായി. കർണ്ണാടകയിലെ 72 കിലോമീറ്റർ അതിവേഗപാതയുടെ നിർമാണമാണ് പൂർത്തിയായത്. 262 കിലോമീറ്ററുള്ള പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. എന്നാൽ പണി പൂർത്തിയായ ഭാഗത്തിലൂടെയുള്ള ഗതാഗതം ഉടൻ ആരംഭിക്കില്ല. ജിന്നഗര ഭാഗത്തെ ചില പ്രശ്നങ്ങൾ കാരണം നിർമാണം നീളുകയായിരുന്നു.
നിലവിലുള്ള 82 കിലോമീറ്റർ സാറ്റലൈറ്റ് ടൗൺ റിങ് റോഡുമായി ബന്ധിപ്പിക്കുന്നതണ് ഹോസ്കോട്ട് മുതൽ ബേതമംഗല വരെയുള്ള പുതിയ പാത. അതിവേത പാതാ നിർമാണത്തിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. ഇത് കൂടാതെ 18 കിലോമീറ്ററുള്ള മറ്റൊരു റോഡ് കൂടി നിർമിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പദ്ധതിയുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ പദ്ധതിയാണ് ബെംഗളൂരു-ചെന്നൈ പാത. കർണ്ണാടകയിലെ ഹോസ്കോട്ടിനെയും തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന പാതയുടെ ആകെ ചിലവ് 17900 കോടി രൂപയാണ്. എക്സ്പ്രസ് വേ വരുന്നതോടെ ബെംഗളൂരു-ചെന്നൈ യാത്രാസമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി ചുരുങ്ങും.
The long-awaited Bengaluru-Chennai Expressway marks a major milestone with the completion of a 72 km stretch in Karnataka. Once fully operational, the expressway will reduce travel time between the two cities from seven hours to just three hours.