Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യാഥാർഥ്യമാകാതെ കെഎസ്ഇബി സീപ്ലെയിൻ
News Update

യാഥാർഥ്യമാകാതെ കെഎസ്ഇബി സീപ്ലെയിൻ

കേരളത്തിലെ ജലാശയങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കുന്ന സീപ്ലെയിൻ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ സാരഥ്യത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ സമാനരീതിയിൽ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കുമിടയിൽ ആംഫിബിയസ് ഫ്ലോട്ട് പ്ലെയിൻ-ഹെലികോപ്റ്റർ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള കെഎസ്ഇബിയുടെ നീക്കം എങ്ങുമെത്തിയില്ല. കെഎസ്ഇബി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. അശോകിൻ്റെ കാലത്ത് വ്യോമയാന സേവന ദാതാക്കളുമായി ചർച്ച നടന്നെങ്കിലും അവ പാതിവഴിയിൽ നിന്നു.
News DeskBy News Desk18 November 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ ജലാശയങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കുന്ന സീപ്ലെയിൻ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ സാരഥ്യത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ സമാനരീതിയിൽ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കുമിടയിൽ ആംഫിബിയസ് ഫ്ലോട്ട് പ്ലെയിൻ-ഹെലികോപ്റ്റർ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള കെഎസ്ഇബിയുടെ നീക്കം എങ്ങുമെത്തിയില്ല. കെഎസ്ഇബി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. അശോകിൻ്റെ കാലത്ത് വ്യോമയാന സേവന ദാതാക്കളുമായി ചർച്ച നടന്നെങ്കിലും അവ പാതിവഴിയിൽ നിന്നു.

ആംഫിബിയസ് വിമാനം ഉപയോഗിച്ച് ഉൾനാടൻ ഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് 17 സീറ്റുകളുള്ള സീപ്ലെയിൻ ട്രയൽ റൺ നടത്താൻ കെഎസ്ഇബി ശ്രമം നടത്തിയത്. എന്നാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതി നടപ്പാക്കേണ്ടത് കെഎസ്ഇബിയല്ല സംസ്ഥാന സർക്കാരാണെന്ന വാദം ഉന്നയിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പദ്ധതി നിലച്ചത്. കെഎസ്ഇബിയുടെ ജലവിമാന പദ്ധതി ചുരുക്കം ഉപഭോക്താക്കൾക്ക് മാത്രമേ പ്രയോജനപ്പെടൂ എന്നതിനാലാണ് അന്ന് പദ്ധതിയുമായി മുന്നോട്ട് പോകാതിരുന്നത്.

ഡാമുകൾക്കും റിസർവോയറുകൾക്കുമിടയിൽ ജലവിമാന-ഹെലികോപ്ടർ സർവീസ് നടത്താനുള്ള കെഎസ്ഇബിയുടെ പദ്ധതിക്കായി 2022 ഏപ്രിലിൽ പ്രാരംഭ ചർച്ചകൾ നടന്നിരുന്നു. ആദ്യ ഘട്ടത്തിൽ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട്, ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാം എന്നിവ കേന്ദ്രീകരിച്ച് സർവീസ് നടത്താനായിരുന്നു പദ്ധതി. ഇപ്പോൾ ടൂറിസം ഡിപാർട്മെന്റിന്റെ കീഴിൽ പദ്ധതി യാഥാർത്ഥ്യമായപ്പോഴും മാട്ടുപ്പെട്ടി ഡാമിലായിരുന്നു ലാൻഡിങ്.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ സർവീസ് കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. റൺവേയ്ക്ക് പകരം ജലത്തിലൂടെ ടേക്ക് ഓഫ് നടത്തി ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജ്യണൽ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിച്ചത്.

കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായുള്ള പദ്ധതിയിൽ ‘ഡിഹാവ്ലാൻഡ് കാനഡ’ എന്ന സീപ്ലെയിൻ ആണ് ഉപയോഗിക്കുന്നത്. തീരദേശ, മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിൻ സർവീസുകളിലൂടെ സാധിക്കും.

Kerala’s tourism department has launched a seaplane service to connect water bodies and airports, while KSEB’s attempt to operate amphibious aircraft has stalled.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil