1995 ജൂലായ് 31 ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗത്തെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. ഇന്ത്യയിൽവെച്ച് ആദ്യമായി ഒരു മൊബൈൽ ഫോൺ കോൾ നടന്നത് അന്നാണ്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി സുഖ്റാമും തമ്മിലായിരുന്നു ആദ്യ മൊബൈൽ ഫോണ സംഭാഷണം. നോക്കിയ ഫോൺ ഉപയോഗിച്ച് നടത്തിയ ആ കോൾ അങ്ങനെ ഇന്ത്യയുടെ ചരിത്രപുസ്തകത്തിൽ ഇടം പിടിച്ചു.
മോഡി ടെൽസ്ട്ര നെറ്റ് വർക്കിലൂടെയാണ് ചരിത്ര ഫോൺവിളി നടന്നത്. കൊൽക്കത്തയേയും ഡൽഹിയേയും ബന്ധിപ്പിക്കുന്ന കണക്ഷനായിരുന്നു മോഡി ടെൽസ്ട്ര നെറ്റ് വർക്കിന്റേത്. അന്ന് മൊബൈൽ വഴിയുള്ള ആശയവിനിമയം ചിലവേറിയതായിരുന്നു. ഒരു കോളിന് മിനിറ്റിന് 8.4 രൂപയായിരുന്നു അന്ന് ചാർജ്. ഔട്ടഗോയിങ് കോളിനു പുറമേ ഇൻകമിങ് കോളിനും ചാർജ് ഈടാക്കിയിരുന്നു. ചില സമയങ്ങളിൽ കോൾ നിരക്ക് മിനിറ്റിന് 16.8 രൂപ വരെയായി കോൾ നിരക്ക് ഉയർന്നിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അപൂർവങ്ങളിൽ അപൂർവം ചിലർക്ക് മാത്രമേ അന്ന് മൊബൈൽ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെയുള്ള അപൂർവതകളുടെ കാലത്ത് നിന്നു ഒഴിച്ചു കൂടാനാകാത്ത ആവശ്യകതയായും സന്തത സഹചാരിയായും ഇന്ന് മൊബൈൽ ഫോണുകൾ മാറിയിരിക്കുന്നു.
On July 31, 1995, India made history with its first-ever mobile phone call between Jyoti Basu and Sukh Ram. This moment marked the beginning of India’s telecom revolution, transforming communication across the nation.